ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുന്നു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുന്നതായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി.

author-image
anu
New Update
ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുന്നു; തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി

 

ചെന്നൈ: ഇന്ത്യ രാമരാജ്യത്തിലേക്ക് നീങ്ങുന്നതായി തമിഴ്‌നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവി. രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും രാമനാമം അലയടിക്കുന്നതായും ഗവര്‍ണര്‍ പറഞ്ഞു. ഭാരതം രാമരാജ്യത്തിലേക്ക് നീണ്ടുകയാണ്. നമ്മളും രാമ രാജ്യത്തിലേക്ക് നീങ്ങുകയാണ്. പുതിയ നേതൃത്വത്തിന് കീഴിലുള്ള പുതിയ ആരംഭമാണിത്. രാജ്യം മുഴുവന്‍ ഏറെ ആവേശത്തോടെയാണ് അയോധ്യ ക്ഷേത്ര പ്രതിഷ്ഠയെ കാണുന്നതെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

മയിലാടുംതുറൈയില്‍ ബുധനാഴ് നടന്ന കവി കമ്പന്‍ അനുസ്മരണ പരിപാടിയിലായിരുന്നു ഗവര്‍ണറുടെ പ്രതികരണം. കവി കമ്പനാണ് രാമ കഥ തമിഴിലേക്ക് വിവര്‍ത്തനം ചെയ്ച ആദ്യ രാമ ഭക്തനെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു.

തമിഴ് രാമായണം നിരവധി പേരുടെ ഹൃദയങ്ങളിലേക്കാണ് എത്തിയത്. ഇതിന് പിന്നാലെയാണ് പല ഭാഷകളിലേക്ക് രാമകഥ എഴുതപ്പെട്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഭാരതം രാമരാജ്യത്തിലേക്ക് നീങ്ങുമ്പോള്‍ ആളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും കമ്പനെ ചിരപരിചിതമാക്കേണ്ടതുണ്ടെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest News national news tamilnadu governor