/kalakaumudi/media/post_banners/a32296aff434add0aad8f4192539df71092468b3b00a8fdc9d7ad7589f11084c.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ അക്കൗണ്ടില്‍ നിന്നും 65 കോടി രൂപ നികുതി കുടിശ്ശിക ഈടാക്കിയ നടപടി ചോദ്യം ചെയ്ത് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് കോണ്‍ഗ്രസ്. ഹര്‍ജി അടിയന്തരമായി പരിഗണിക്കാനായി ലിസ്റ്റ് ചെയ്തു.
65 കോടി ഈടാക്കിയ ആദായനികുതി വകുപ്പിന്റെ നടപടിക്കെതിരെ കോണ്‍ഗ്രസ് ആദായ നികുതി അപ്പലേറ്റ് ട്രൈബ്യൂണലിനെ സമീപിച്ചിരുന്നെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. ഇതിനെ തുടര്‍ന്നാണ് പാര്‍ട്ടി ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.
115 കോടി രൂപ പിഴയുടെ ഒരു ഭാഗമാണ് ഈടാക്കിയതെന്ന് ആദായ നികുതി വകുപ്പ് വിശദീകരിച്ചിരുന്നു.
ഡല്‍ഹി ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് മന്‍മോഹന്‍, ജസ്റ്റിസ് തുഷാര്‍ റാവു ഗെഡേല എന്നിവരടങ്ങിയ ബെഞ്ച് മുമ്പാകെ മുതിര്‍ന്ന അഭിഭാഷകന്‍ വിവേക് തന്‍വെയാണ് വിഷയം പരാമര്‍ശിച്ചത്.