/kalakaumudi/media/post_banners/cfe4af32017516196d8d85861b4ea774d9d43b1f21e972f2a5b91e48a7d1e08e.jpg)
കോഴിക്കോട്: താമരശേരിയില്‍ കെഎസ്ആര്‍ടിസി ബസില്‍ പെണ്‍കുട്ടിക്കു നേരെ നഗ്നതാപ്രദര്‍ശനം നടത്തിയ അധ്യാപകന്‍ അറസ്റ്റില്‍. കോഴിക്കോട് കിനാലൂര്‍ കുറുമ്പോയില്‍ ഷാനവാസാണ് അറസ്റ്റിലായത്. പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് താമരശേരി പൊലീസാണ് ഇയാളെ പിടികൂടിയത്. ബുധനാഴ്ച വൈകിട്ട് വയനാട്ടില്‍നിന്നും കോഴിക്കോടേക്ക് പോവുകയായിരുന്ന ബസിലാണ് സംഭവം.
പെണ്‍കുട്ടി ബഹളം വച്ചതോടെ യാത്രക്കാര്‍ ബസ് താമരശേരി പൊലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പൂവമ്പായി എഎം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അറബി അധ്യാപകനാണ് അറസ്റ്റിലായ ഷാനവാസ്.