തമിഴ് സംസാരിച്ചതിന് വിദ്യാര്‍ഥിയുടെ ചെവി വലിച്ചുകീറി

സ്‌കൂളില്‍ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയില്‍ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു.

author-image
Athira
New Update
തമിഴ് സംസാരിച്ചതിന് വിദ്യാര്‍ഥിയുടെ ചെവി വലിച്ചുകീറി

ചെന്നൈ; സ്‌കൂളില്‍ തമിഴ് സംസാരിച്ചതിന് അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയുടെ ചെവി വലിച്ചുകീറിയെന്ന പരാതിയില്‍ അധ്യാപിക നായകിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവൊട്ടിയൂര്‍ സ്വദേശികളുടെ മകന്‍ മനീഷ് മിത്രനാ(10)ണ് 23നു പരുക്കേറ്റത്. സ്‌കൂളില്‍ വച്ച് കുട്ടി വീണു പരുക്കേറ്റെന്ന വിവരത്തെ തുടര്‍ന്ന് മാതാപിതാക്കള്‍ എത്തിയപ്പോഴാണു ചെവി മുറിഞ്ഞുതൂങ്ങിയ നിലയില്‍ കണ്ടത്. തുടര്‍ന്ന് പ്ലാസ്റ്റിക് സര്‍ജറി നടത്തി.

കളിക്കുന്നതിനിടെ സഹപാഠിയോട് തമിഴില്‍ സംസാരിച്ചതിന്റെ പേരിലാണ് അധ്യാപിക തന്റെ ചെവി പിടിച്ചുവലിച്ചതെന്നു കുട്ടി അമ്മയോട് വെളിപ്പെടുത്തിയതിന്. സ്‌കൂളില്‍ പോയി അധ്യാപികയെ ചോദ്യം ചെയ്തതിന് പിന്നാലെ വാക്കുതര്‍ക്കമുണ്ടായി. പ്രകോപിതരായ മാതാപിതാക്കള്‍ റോയപുരം പൊലീസില്‍ പരാതി നല്‍കിയത്.

Latest News news updates