/kalakaumudi/media/post_banners/10c047e91bbf086af01e170a28f4a84fe493d0c0cc959dbc5c2873e48f13d8a9.jpg)
ന്യൂഡല്‍ഹി; ഡിസംബറില്‍ തിരുവനന്തപുരത്തെ യുഡിഎഫ് സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെ പൊലീസ് ടിയര്‍ഗ്യാസ് ഷെല്‍ എറിഞ്ഞ സംഭവത്തില്‍ കേരള സര്‍ക്കാരില്‍ നിന്ന് ലോക്‌സഭാ സെക്രട്ടേറിയറ്റ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് വേണമെന്ന് കേന്ദ്ര മന്ത്രാലയത്തിന് നിര്‍ദേശം നല്‍കി. എംപിമാരും മുതിര്‍ന്ന നേതാക്കളും നിരന്നിരുന്ന സ്റ്റേജിലേക്ക് കേരള പൊലീസ് ടിയര്‍ ഗ്യാസ് ഷെല്‍ വലിച്ചെറിഞ്ഞതായി കെ. മുരളീധരന്‍ ലോക്‌സഭാ സ്പീക്കര്‍ക്കു പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആഭ്യന്തര സെക്രട്ടറിയോട് 15 ദിവസത്തിനകം റിപ്പോര്‍ട്ട് വാങ്ങി ലോക്‌സഭാ സ്പീക്കര്‍ക്കു നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
ഡിജിപിക്കെതിരെ നടപടി ആവശ്യപ്പെട്ടായിരുന്നു മുരളീധരന്റെ പരാതി. പ്രതിപക്ഷ നേതാവും 7 എംപിമാരും 6 എംഎല്‍എമാരും സ്റ്റേജിലുള്ളപ്പോഴായിരുന്നു അതീവ ശേഷിയുള്ള ഷെല്‍ എറിഞ്ഞതെന്നും അതു മൂലം ശാരീരികാസ്വാസ്ഥ്യമുണ്ടായെന്നും പരാതിയില്‍ പറഞ്ഞിരുന്നു.