തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിപ്പ്; വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്ക് മാറ്റും, ആഡംബര ബസ്സുകള്‍ തയ്യാര്‍

By priya.03 12 2023

imran-azhar

 

ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസ് കുതിപ്പ് തുടരവെ വിജയിക്കുന്ന സ്ഥാനാര്‍ഥികളെ ഹോട്ടലുകളിലേക്ക് മാറ്റാന്‍ ബസ്സുകള്‍ തയ്യാറായി. ആഡംബര ബസ്സുകളാണ് എംഎല്‍എമാരെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്ക് മാറ്റാന്‍ സജ്ജീകരിച്ചിരിക്കുന്നത്.

 

ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലാണ് ഒരു സ്വകാര്യ ട്രാവല്‍ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസുകള്‍ ഒരുക്കിയിട്ടുള്ളത്. തെലങ്കാനയിലെ തെരഞ്ഞെടുപ്പ് നിരീക്ഷിക്കാനെത്തിയ കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും മറ്റ് എഐസിസി നീരീക്ഷകരും ഇവിടെയാണ് താമസിക്കുന്നത്.

 

അതേസമയം, രാവിലെ തന്നെ ഹൈദരാബാദിലെത്താന്‍ മുഴുവന്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു.

 

 

OTHER SECTIONS