'കൈ' പിടിക്കാന്‍ തെലങ്കാന; കിതച്ച് ബിആര്‍എസ്

By priya.03 12 2023

imran-azhar

 


ഹൈദരാബാദ്: തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ ബിആര്‍എസിന് കനത്ത തിരിച്ചടി. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോണ്‍ഗ്രസ് വിജയ കുതിപ്പ് തുടരുകയാണ്.

 

119 സീറ്റുകളില്‍ 69 മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു. 39 സീറ്റുകളില്‍ മാത്രമാണ് ബിആര്‍എസ് മുന്നേറ്റം നടത്തുന്നത്. ഇവിടെ വെറും 8 സീറ്റുകളില്‍ മാത്രമാണ് ബിജെപി ലീഡ് ചെയ്യുന്നത്.

 

മറ്റുള്ള പാര്‍ട്ടികയില്‍ 4 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കെ ചന്ദ്രശേഖര്‍ റാവുവിന്റെ സീറ്റായ ഗജവേലില്‍ മുന്നേറുന്നുണ്ട്. കാമറെഡ്ഡിയില്‍ അദ്ദേഹത്തെ പിന്നിലാക്കി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് രേവന്ത് റെഡ്ഡിയാണ് ലീഡ് ചെയ്യുന്നത്.

 

 

OTHER SECTIONS