ആഡംബര ബസുകള്‍ റെഡി; വിജയിക്കുന്നവരെ കോണ്‍ഗ്രസ് സ്റ്റാര്‍ ഹോട്ടലിലേക്കു മാറ്റും

By Web Desk.02 12 2023

imran-azhar

 

 


ഹൈദരാബാദ്: തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം. ബിജെപിക്കും കെസിആര്‍ നയിക്കുന്ന ബിആര്‍എസിനും അപ്രതീക്ഷിത തിരിച്ചടി നേരിട്ടു. തെലങ്കാന സംസ്ഥാന രൂപീകരണ കാലം മുതല്‍ ഭരണചക്രം തിരിക്കുന്ന ബിആര്‍എസ് വലിയ പ്രതിസന്ധിയാണ് നേരിടുന്നത്.

 

അതിനിടയില്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ കെസിആര്‍ സമീപിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് ഡി കെ ശിവകുമാര്‍ രംഗത്തെത്തി. വിജയിക്കുന്നവരെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലുകളിലേക്കു മാറ്റാന്‍ ആഡംബര ബസുകള്‍ ഒരുക്കിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളും വരുന്നുണ്ട്.

 

ഒരു സ്വകാര്യ ട്രാവല്‍ ഓപ്പറേറ്ററുടെ നേതൃത്വത്തിലുള്ള ബസുകള്‍ എംഎല്‍എമാരെ ഹൈദരാബാദിലെ താജ് കൃഷ്ണ ഹോട്ടലിലേക്കു മാറ്റും. ഈ ഹോട്ടലിലാണ് തെലങ്കാന തിരഞ്ഞെടുപ്പിന് ചുക്കാന്‍ പിടിക്കുന്ന കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും എഐസിസി നിരീക്ഷകരും ക്യാംപ് ചെയ്യുന്നത്.

 

 

 

 

 

OTHER SECTIONS