തെലങ്കാനയില്‍ ഡികെഎസ് തന്ത്രം; പഴുതടച്ച് കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥികള്‍ സ്റ്റാര്‍ ഹോട്ടലില്‍

നാലു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടരുന്നു. തിരഞ്ഞെടുപ്പ് നടന്ന ഏക തെന്നിന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായി ആദ്യ ഫലസൂചനകള്‍.

author-image
Web Desk
New Update
തെലങ്കാനയില്‍ ഡികെഎസ് തന്ത്രം; പഴുതടച്ച് കോണ്‍ഗ്രസ്, സ്ഥാനാര്‍ത്ഥികള്‍ സ്റ്റാര്‍ ഹോട്ടലില്‍

ഹൈദരാബാദ്: നാലു സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെ വോട്ടെണ്ണല്‍ തുടരുന്നു. തിരഞ്ഞെടുപ്പ് നടന്ന ഏക തെന്നിന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നേറുന്നതായി ആദ്യ ഫലസൂചനകള്‍.

അതിനിടെ, കര്‍ണാടകയില്‍ കോണ്‍ഗ്രസിന്റെ ചരിത്ര വിജയത്തിന് ചുക്കാന്‍ പിടിച്ച ഡി കെ ശിവകുമാറിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ ഹൈദരാബാദിലെ സ്റ്റാര്‍ ഹോട്ടലിലേക്ക് മാറ്റിയിരിക്കുന്നു. ബിജെപി തന്ത്രങ്ങളെ കര്‍ണാടകയില്‍ ഫലപ്രദമായി നേരിട്ട ഡി കെ എസിനെ തന്നെയാണ് കോണ്‍ഗ്രസ് ഹൈക്കമാര്‍ഡ് തെലങ്കാനയിലും കളത്തിലിറക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥികള്‍ മറുകണ്ടും ചാടുന്നത് തടയുകയാണ് ലക്ഷ്യം.

ഡികെസിക്കൊപ്പം മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ പി ചിദംബരം, സുശീല്‍കുമാര്‍ ഷിന്‍ഡെ, രണ്‍ദ്വീപ് സുര്‍ജെവാല എന്നിവര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. ഈ നിരീക്ഷകര്‍ പുതിയ മന്ത്രിസഭാ രൂപീകരമം, മുഖ്യമന്ത്രി എന്നിവയെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരില്‍ നിന്ന് രേഖപ്പെടുത്തി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കും.

 

telangana assembly election congress party d k sivakumar