/kalakaumudi/media/post_banners/c30bc409e548a7cc5ea28cc0c7a535b0af0133b40224338d6e3e90a08a671053.jpg)
ഹൈദരാബാദ്: നിയമസഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്നതിനിടെ തെലങ്കാനയില്‍ സീറ്റ് പങ്കുവയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ചകള്‍ തുടരുന്നതായി കോണ്‍ഗ്രസ്. തെലങ്കാന കോണ്‍ഗ്രസ് പ്രസിഡന്റ് എ രേവന്താണ് ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാനത്തെ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സി പി ഐ, സി പി എം പാര്‍ട്ടികളുമായി ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇടതു പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ സുഹൃത്തുക്കളാണെന്നും ദേശീയ നേതൃത്വവും പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയും അവരുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെ
കോണ്‍ഗ്രസുമായുള്ള ചര്‍ച്ച പരാജയപ്പെട്ടതിനാല്‍ കഴിഞ്ഞ ദിവസം തെലങ്കാനയില്‍ സി.പി.എം 17 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാര്‍ഥികളുടെ പട്ടിക പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് തെലങ്കാന കോണ്‍ഗ്രസ് നേതാവിന്റെ പ്രതികരണം. പ്രാദേശിക തലത്തില്‍ ആര്‍ക്കും സ്വന്തം നിലക്ക് തീരുമാനമെടുക്കാമെന്നും അത് മാനിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
തെലങ്കാന മുഖ്യമന്ത്രി കെ.സി. ചന്ദ്രശേഖരറാവുവിനെ ക്രിമിനല്‍ രാഷ്ട്രീയക്കാരന്‍ എന്നാണ് കോണ്‍ഗ്രസ് വിശേഷിപ്പിച്ചത്. 10 കൊല്ലമായി തെലങ്കാന ഭരിക്കുകയാണെങ്കിലും ജനങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റിക്കൊടുക്കുന്നതില്‍ സര്‍ക്കാര്‍ തികഞ്ഞ പരാജയമാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.