തെലങ്കാനയിൽ കോൺ​ഗ്രസ്; നേതാക്കളുടെ പോസ്റ്ററിൽ പാലഭിഷേകം നടത്തി പ്രവർത്തകർ

By web desk.03 12 2023

imran-azhar

 

ഹെെദരാബാദ്: തെലങ്കാനയിൽ കോൺ‌ഗ്രസ് പിടിച്ചെടുത്ത മട്ടാണ്. പുതിയ റിപ്പോർട്ടുകൾ പുറത്തുവരുമ്പോഴും സംസ്ഥാനത്ത് കോൺഗ്രസ് മുന്നേറുകയാണ്. സംസ്ഥാനം കോൺഗ്രസ് പിടിച്ചടക്കുമോ എന്നറിയാൻ ഏതാനും മിനിറ്റുകൾ മാത്രമാണ് അവശേഷിക്കുന്നത്. വോട്ടെണ്ണൽ അവസാന ലാപ്പിലേക്ക് എത്തിയ സാഹചര്യത്തിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിയുടെയും രാഹുൽ ഗാന്ധിയുടെയും സംസ്ഥാന അധ്യക്ഷൻ രേവന്ത് റെഡ്ഡിയുടെയും പോസ്റ്ററിൽ പാലഭിശേകം നടത്തി ആഘോഷം പൊടിപൊടിക്കുകയാണ് കോൺഗ്രസ് പ്രവർത്തകർ.

 

തെലങ്കാനയിൽ 199 സാറ്റുകളിലേക്കായിരുന്നു തിരഞ്ഞെടുപ്പ് നടന്നത്. ഇതിൽ 69 സീറ്റുകളിലും കോൺഗ്രസാണ് മുന്നേറുന്നത്. ഇതുവരെയുള്ള റിപ്പോ‌ർട്ടുകൾ പ്രകാരം ഭരണകക്ഷിയായ ബി ആർ എസിന് 38 സീറ്റിൽ മാത്രമാണ് മുന്നേറാനായത്. എന്നാൽ ഏഴിടത്ത് മാത്രമാണ് ബിജെപിക്ക് ലീഡുള്ളത്.

 

ബി.ആർ.എസി.ന്റെ സിറ്റിങ്ങ് സീറ്റായ കോടങ്കലിലാണ് രേവന്ത് റെഡ്ഡി മുന്നിട്ടു നിൽക്കുന്നത്. ബി ആർഎസിന്റെ പട്‌നം നരേന്ദർ റെഡ്ഡി, ബിജെപിയുടെ ബന്ദു രമേഷ് കുമാർ എന്നിവരാണ് എതിരാളികൾ. സംസ്ഥാനം രൂപീകരിക്കപ്പെട്ട ശേഷം നടന്ന രണ്ടു തിരഞ്ഞെടുപ്പിലും ബിആർഎസ് ആണ് അധികാരത്തിലെത്തിയത്. പാർട്ടി അധ്യക്ഷൻ കെ ചന്ദ്രശേഖര റാവു മുഖ്യമന്ത്രിയുമായി. എന്നാൽ ഇത്തവണ ഭരണവിരുദ്ധ വികാരം തെലങ്കാനയിലുണ്ട്.

 

തെലങ്കാനയിൽ ബി.ആർ.എസിനെ തകർത്ത് കോൺഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകൾ പ്രവചിച്ചത്. ഇന്ത്യ ടി.വി-സി.എൻ.എക്സ് സർവേ പ്രകാരം ബി.ആർ.എസിന് പരമാവധി 47 സീറ്റുകൾ ലഭിക്കുമ്പോൾ 79 സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തും. ബി.ജെ.പിക്ക് പരമാവധി നാല് സീറ്റുകളായിരിക്കും ലഭിക്കുക. അസദുദ്ദീൻ ഉവൈസിയുടെ എ.ഐ.എം.ഐ.എം ഏഴ് സീറ്റുകൾ നേടും. ജൻ കീ ബാത്തിന്റെ സർവേ പ്രകാരം 48 മുതൽ 64 സീറ്റുകൾ വരെ നേടി കോൺഗ്രസ് തെലങ്കാനയിൽ അധികാരത്തിലെത്തുമെന്നായിരുന്നു പ്രവചനം. ബി.ആർ.എസ് 40 മുതൽ 55 സീറ്റിൽ ഒതുങ്ങും. ബി.ജെ.പിക്ക് പരമാവധി 13 സീറ്റുകൾ ലഭിക്കുമ്പോൾ എ.ഐ.എം.ഐ.എമ്മിന് ഏഴ് സീറ്റുകൾ വരെ കിട്ടും. ടി.വി 9 ഭാരത്‍വർഷ്-പോൾസ്ട്രാറ്റിന്റെ സർവേയും തെലങ്കാനയിൽ കോൺഗ്രസിനാണ് മുൻതൂക്കം നൽകുന്നത്. 59 വരെ സീറ്റുകൾ നേടി കോൺഗ്രസ് അധികാരത്തിലെത്തുമെന്നായിരുന്നു പ്രചവനം.

 

 

 

OTHER SECTIONS