തെലങ്കാന മുന്‍ മുഖ്യമന്ത്രി കെസിആര്‍ ആശുപത്രിയില്‍

By web desk.08 12 2023

imran-azhar

 


ഹൈദരാബാദ്: തെലങ്കാന മുന്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നോതാവുമായ കെ.ചന്ദ്രശേഖര്‍ റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വീടിനോട് ചേര്‍ന്നുള്ള ഫാംഹൗസില്‍ വീണതിനെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു അദ്ദേഹത്തെ ഹൈദരാബാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വീഴ്ചയില്‍ ഇടുപ്പെല്ലിന് പരുക്കേറ്റന്ന് സംശയിക്കുന്നതായും ശസ്ത്രക്രിയ ആവശ്യമായി വന്നേക്കുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പു പരാജയത്തിനു പിന്നാലെ കഴിഞ്ഞ മൂന്നു ദിവസമായി വീട്ടിലിരുന്ന് പ്രവര്‍ത്തകരോട് സംവദിക്കുകയായിരുന്നു കെസിആര്‍.

 

തെലങ്കാന സംസ്ഥാനം രൂപീകൃതമായ 2014 മുതല്‍ മുഖ്യമന്ത്രിയായിരുന്നു കെസിആര്‍. എന്നാല്‍ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പില്‍ ബിആര്‍എസ് പാര്‍ട്ടി തോറ്റിരുന്നു. ഗജ്‌വെല്‍, കാമറെഡ്ഡി മണ്ഡലങ്ങളില്‍ കെസിആര്‍ മത്സരിക്കുകയും കാമറെഡ്ഡിയില്‍ പരാജയപ്പെടുകയും ചെയ്തിരുന്നു.

 

തെലങ്കാനയുടെ പുതിയ മുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ രേവന്ത് റെഡ്ഡി ബുധനാഴ്ചയാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയത്. 119 നിയമസഭാ സീറ്റിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ 64 സീറ്റ് കോണ്‍ഗ്രസും 39 സീറ്റ് ബിആര്‍എസും നേടി.

 

 

OTHER SECTIONS