/kalakaumudi/media/post_banners/d8ebd8e1fce2e5ab9eddaef366f6d4a06116a8d8fb8f73a1017087e63c60290c.jpg)
തിരുവനന്തപുരം: സംസ്ഥാനട്ട് ചൂട് കൂടുന്നു.താപനില ഉയരാൻ സാധ്യതയുള്ളതിനാൽ തിങ്കളാഴ്ച എട്ട് ജില്ലയിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളിലാണ് താപനില മുന്നറിയിപ്പ്.
പാലക്കാട്, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി വരെയും തൃശൂരിൽ 37 ഡിഗ്രി വരെയും കോട്ടയം, മലപ്പുറം, കോഴിക്കോട്, കാസർകോട് ജില്ലകളിൽ 36 ഡിഗ്രി വരെയും താപനില ഉയരാൻ സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്.