/kalakaumudi/media/post_banners/aa45e541eca8ee005d42fd8c781babe3a5e6c39a7b26ab988692e916b97a3f14.jpg)
തിരുവനന്തപുരം: കല്ലമ്പലം, നാവായിക്കുളത്ത് പത്താം ക്ലാസ് വിദ്യാര്‍ത്ഥി കുഴഞ്ഞുവീണ് മരിച്ചു. കുടവൂര്‍ എ.കെ.എം സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി, പുതുശ്ശേരിമുക്ക് കൊണ്ണൂറി കരിക്കകം എം.എച്ച് ഹൗസില്‍ ജലാലുദ്ദീന്‍ -സോഫിയ ദമ്പതികളുടെ മകന്‍ അല്‍ അമീന്‍ (15 ) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ സ്‌കൂളില്‍ കളിച്ചു കൊണ്ട് ഇരിക്കുമ്പോള്‍ കുഴഞ്ഞുവീഴുകയായിരുന്നു. മൃതദേഹം പാരിപ്പള്ളി ഗവ:മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.