/kalakaumudi/media/post_banners/05fb2b68f3ba7d84a1ffffdf62e068421acc88d01c0bbc014f0afc52a6389118.jpg)
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ഭീകരാക്രമണം. പൂഞ്ചിലാണ് സൈനിക വാഹനത്തിന് നേരെ ഭീകരാക്രമണമുണ്ടായത്. ദേര കി കലിയിലാണ് ഭീകരര്‍ സൈനിക വാഹനത്തിനു നേരെ ഒളിയാക്രമണം നടത്തിയത്. ഏറ്റുമുട്ടല്‍ തുടരുന്നതിനാല്‍ കൂടുതല്‍ സൈനികരെ സംഭവ സ്ഥലത്തേക്ക് അയച്ചു. സ്ഥലത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. ഏറ്റുമുട്ടലില്‍ ഒരു ഭീകരന് പരിക്കേറ്റെന്നും സൂചനയുണ്ട്.
രജൗരി ജില്ലയില്‍ കഴിഞ്ഞ മാസം ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു ക്യാപ്റ്റനുള്‍പ്പെടെ രണ്ട് പേര്‍ വീരമൃത്യു വരിച്ചിരുന്നു. ഈ പ്രദേശത്ത് കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഭീകരാക്രമണം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.
രജൗരി, പൂഞ്ച് ജില്ലകളിലായി ഏപ്രില്‍, മേയ് മാസങ്ങളില്‍ നടന്ന ആക്രമണത്തില്‍ 10 സൈനികര്‍ വീരമൃത്യു വരിച്ചു. രണ്ട് വര്‍ഷത്തിനിടെ ഈ പ്രദേശത്ത് 35 സൈനികരാണ് ഏറ്റമുട്ടലില്‍ വീരമൃത്യവരിച്ചത്.