ഇന്ത്യയുടെ ഒരു 'നോട്ടപ്പുള്ളി' കൂടി 'അജ്ഞാതനാല്‍' കൊല്ലപ്പെട്ടു; മരിച്ചത് ഹാഫിദ് സയീദിന്റെ ഉറ്റ അനുയായി

By Web Desk.07 12 2023

imran-azhar

 

 

 

ന്യൂഡല്‍ഹി: ഇന്ത്യയ്‌ക്കെതിരെ പ്രവര്‍ത്തിക്കുന്ന മറ്റൊരു ഭീകരന്‍ കൂടി കൊല്ലപ്പെട്ടു. ലഷ്‌കറെ തയിബ ഭീകരന്‍ അദ്‌നാന്‍ അഹമ്മദാണ് പാകിസ്ഥാനില്‍ ബുധനാഴ്ച അജ്ഞാതനാല്‍ വെടിയേറ്റു മരിച്ചത്.

 

ലഷ്‌കറെ തയിബ സ്ഥാപകനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനുമായ ഹാഫിദ് സയീദിന്റെ ഉറ്റ അനുയായിയാണ് കൊല്ലപ്പെട്ട അദ്‌നാന്‍ അഹമ്മദ്.

 

ജമ്മുകശ്മീരിലെ ഉദ്ദംപൂരില്‍ 2015 ല്‍ ബിഎസ്എഫ് ജവാന്‍മാര്‍ക്കു നേരെ നടത്തിയ ആക്രമണത്തിന്റെ സൂത്രധാരനാണ് അദ്‌നാന്‍. ആക്രമണത്തില്‍ രണ്ടു ജവാന്‍മാര്‍ വീരമൃത്യുവരിക്കുകയും 13 ജവാന്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2016 ല്‍ ജമ്മുകശ്മീരിലെ പാംപോറില്‍ സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെ നടത്തിയ ഭീകരാക്രമണത്തിന്റെയും സൂത്രധാരന്‍ അദ്‌നാനായിരുന്നു. ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത് 8 സിആര്‍പിഎഫ് ജവാന്‍മാര്‍ക്കായിരുന്നു. 22 പേര്‍ക്ക് പരിക്കേറ്റു.

 

അടുത്തിടെയായി ഇന്ത്യയുടെ നോട്ടപ്പുള്ളികളായ നിരവധി ഭീകരര്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 20 മാസത്തിനിടെ ഇങ്ങനെ പാകിസ്ഥാനില്‍ മരിച്ചത് ഇരുപതിലധികം ഭീകരരാണ്.

 

 

 

 

 

OTHER SECTIONS