തെലങ്കാനയില്‍ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയില്‍; തര്‍ക്കം

വോട്ടെണ്ണല്‍ തുടങ്ങിയതിന് പിന്നാലെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്ന ആരോപണത്തെ തുടര്‍ന്ന് തര്‍ക്കം

author-image
Priya
New Update
തെലങ്കാനയില്‍ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയില്‍; തര്‍ക്കം

ഹൈദരാബാദ്: വോട്ടെണ്ണല്‍ തുടങ്ങിയതിന് പിന്നാലെ തെലങ്കാനയിലെ ഇബ്രാഹിംപട്ടണം മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച പെട്ടി പൊട്ടിച്ച നിലയിലാണെന്ന ആരോപണത്തെ തുടര്‍ന്ന് തര്‍ക്കം.

സംഭവത്തിന് പിന്നാലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്ക് സ്ഥലത്ത് എത്താന്‍ നിര്‍ദേശം നല്‍കി. കനത്ത സുരക്ഷയാണ് വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഒരുക്കിയിരിക്കുന്നത്.

എക്‌സിറ്റ് പോളുകള്‍ കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിച്ചതോടെ റിസോര്‍ട്ടുകള്‍ സജ്ജമാക്കിയിക്കുന്നുവെന്ന വാര്‍ത്തയും പുറത്ത് വരുന്നുണ്ട്. രാവിലെ ഹൈദരാബാദില്‍ എത്താന്‍ എല്ലാ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും നിര്‍ദേശം നല്‍കി.

രാഹുല്‍ഗാന്ധി വിളിച്ചു ചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തില്‍ ഡി.കെ.ശിവകുമാറും തെലങ്കാനയിലെ നേതാക്കളും പങ്കെടുത്തു. തൂക്കുസഭയാണ് വരുന്നതെങ്കില്‍ ശിവകുമാറിന്റെ നേതൃത്വത്തില്‍ എംഎല്‍എമാരെ ഒരുമിച്ച് നിര്‍ത്താനാണ് പദ്ധതി.

 

telangana assembly election