'പൊലീസും സമരക്കാരും മൃതദേഹത്തോട് കാട്ടിയത് അനാദരവ്; മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'

പൊലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ സഹോദരന്‍ സുരേഷ്. സംയുക്തമായി പ്രതിഷേധം നടത്താന്‍ സമ്മതിച്ചതാണ്. അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ല.

author-image
Web Desk
New Update
'പൊലീസും സമരക്കാരും മൃതദേഹത്തോട് കാട്ടിയത് അനാദരവ്; മരണം രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കരുത്'

 

കോതമംഗലം: പൊലീസും സമരക്കാരും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്ന് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ച ഇന്ദിരയുടെ സഹോദരന്‍ സുരേഷ്. സംയുക്തമായി പ്രതിഷേധം നടത്താന്‍ സമ്മതിച്ചതാണ്. അത് രാഷ്ട്രീയം കണ്ടുള്ളതായിരുന്നില്ല.

രാഷ്ട്രീയപരമായി നടത്തുന്നതിനോട് സമ്മതമായിരുന്നില്ല. മോര്‍ച്ചറിയില്‍ നിന്ന് ബലമായിട്ടാണ് മൃതദേഹം എടുത്തുകൊണ്ടു പോയത്. ദുഃഖിച്ചു നില്‍ക്കുന്ന ആളുകളോടാണ് അനുവാദം ചോദിച്ചതെന്നും സുരേഷ് പറഞ്ഞു.

മൃതദേഹം തിരികെ മോര്‍ച്ചറിയിലേക്ക് കൊണ്ടുപോകാന്‍ പോലീസും ബലപ്രയോഗം നടത്തി. മൃതദേഹത്തിന് കൊടുക്കേണ്ട ബഹുമാനം പോലീസ് കൊടുത്തില്ല. പെങ്ങള്‍ക്ക് സംഭവിച്ചത് ഇനി ആര്‍ക്കും ഉണ്ടാകാതിരിക്കാന്‍ കൂട്ടായ ശ്രമമാണ് വേണ്ടത്. മരണം രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്. സുരേഷ് പറഞ്ഞു.

ഇന്ദിര രാമകൃഷ്ണന്റെ സംസ്‌കാരം ചൊവ്വാഴ്ച രാവിലെ പത്തുമണിക്ക് കാഞ്ഞിരവേലിയിലെ വീട്ടുവളപ്പില്‍ നടത്തും.

kerala police Elephant Wild Animal Idukki congress party