ഒരേ വിഷയത്തിൽ ഒരുമിച്ച് പിഎച്ച്ഡി നേടി സഹോദരിമാർ

ജെ.നീതുവും ജെ. ഗീതുവുമാണ് ഫാർമസിയിൽ രാജസ്ഥാൻ ജെ.ജെ.ടി സർവകലാശാലയിൽ നിന്ന് ഒരുമിച്ചു പിഎച്ച്ഡി നേടിയിരിക്കുന്നത്.

author-image
Greeshma Rakesh
New Update
ഒരേ വിഷയത്തിൽ ഒരുമിച്ച് പിഎച്ച്ഡി നേടി സഹോദരിമാർ

നെയ്യാറ്റിൻകര: ഒരേ വിഷയത്തിൽ ഒരുമിച്ച് പിഎച്ച്ഡി നേടി സഹോദരിമാർ. നെയ്യാറ്റിൻകര തൊഴുക്കൽ ജയ ഭവനിൽ റിട്ട. സബ് ഇൻസ്പെക്ടർ കെ.ജയകുമാറിന്റെയും പി.ജലജാംബികയുടെയും മക്കളായ ജെ.നീതുവും ജെ. ഗീതുവുമാണ് ഫാർമസിയിൽ രാജസ്ഥാൻ ജെ.ജെ.ടി സർവകലാശാലയിൽ നിന്ന് ഒരുമിച്ചു പിഎച്ച്ഡി നേടിയിരിക്കുന്നത്.

വയനാട് ഡോ. മൂപ്പൻസ് കോളേജ് ഓഫ് ഫാർമസിയിൽ നീതു അസോഷ്യേറ്റ് പ്രൊഫസറും , ഗീതു അസിസ്റ്റന്റ് പ്രൊഫസറുമാണ്. എസ്.രാജ്കുമാർ ആണ് നീതുവിന്റെ ഭർത്താവ്. ഗീതുവിന്റെ ഭർത്താവ് യു.എസ്.വിഷ്ണു ലാൽ.

sisters phd neyyattinkara Thiruvananthapuram News