യുവ ജ്യോത്സ്യനെ 'മയക്കി' സ്വര്‍ണവും ഫോണും കവര്‍ന്നു; യുവതി പിടിയില്‍

യുവജോത്സ്യനില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണൂത്തി സ്വദേശി അന്‍സി (26) ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നല്‍കി മയക്കിയാണ് 13 പവന്‍ ആഭരണങ്ങളും ഫോണും കവര്‍ന്നത്.

author-image
Web Desk
New Update
യുവ ജ്യോത്സ്യനെ 'മയക്കി' സ്വര്‍ണവും ഫോണും കവര്‍ന്നു; യുവതി പിടിയില്‍

കൊച്ചി: യുവജോത്സ്യനില്‍ നിന്ന് സ്വര്‍ണാഭരണങ്ങളും ഫോണും കവര്‍ന്ന കേസില്‍ യുവതി അറസ്റ്റില്‍. തൃശൂര്‍ മണ്ണൂത്തി സ്വദേശി അന്‍സി (26) ആണ് അറസ്റ്റിലായത്. ഹോട്ടല്‍ മുറിയിലേക്കു വിളിച്ചു വരുത്തി ശീതളപാനീയം നല്‍കി മയക്കിയാണ് 13 പവന്‍ ആഭരണങ്ങളും ഫോണും കവര്‍ന്നത്.

ഫേസ്ബുക്ക് വഴിയാണ് അന്‍സി ജ്യോത്സ്യനെ പരിചയപ്പെട്ടത്. തുടര്‍ന്ന് കൊച്ചിയിലേക്കു വിളിച്ചുവരുത്തി. കഴിഞ്ഞ 24 ന് ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച.

ആതിര എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് യുവതിയുടെ ഫ്രണ്ട് റിക്വസ്റ്റ് വന്നത്. ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ച ജോത്സ്യനോട് പൂജയെക്കുറിച്ചും ദോഷം മാറാനുള്ള വഴിപാടുകളെക്കുറിച്ചും ചോദിച്ചറിഞ്ഞു.

ജ്യോത്സ്യനുമായി അടുത്ത സൗഹൃദം സ്ഥാപിച്ച യുവതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് ജ്യോത്സ്യന്‍ സ്വന്തം കാറില്‍ കലൂരിലെത്തിയത്. അടുത്ത സുഹൃത്തായ അരുണ്‍ ഇടപ്പള്ളിയിലുണ്ടെന്നും അവിടേക്കു പോകാമെന്നും പറഞ്ഞാണ് ജോത്സ്യനെ ഇടപ്പള്ളിയിലെത്തിച്ചത്. തുടര്‍ന്ന് ഹോട്ടലില്‍ മുറിയെടുത്തു.

ജോത്സ്യനും ആതിരയും ദമ്പതികളാണെന്ന് പറഞ്ഞാണ് മുറിയെടുത്തത്. മുറിയില്‍ വച്ചു ജ്യോത്സ്യന് പായസം നല്‍കി. എന്നാല്‍, കഴിച്ചില്ല.

ഇതിനു ശേഷം യുവതി ലഹരിപാനീയം നല്‍കി മയക്കുകയായിരുന്നു. ജോത്സ്യന്റെ 13 പവന്റെ ആഭരണങ്ങളും 30,000 രൂപയുടെ മൊബൈല്‍ ഫോണുമാണ് കവര്‍ന്നത്.

ര്‍ത്താവ് ഉറങ്ങുകയാണെന്നും വൈകിട്ട് ഉണര്‍ത്തണമെന്നും റിസപ്ഷനിസ്റ്റിനോട് ആവശ്യപ്പെട്ടശേഷം യുവതി സ്ഥലംവിടുകയായിരുന്നു. വൈകിട്ട് ഹോട്ടല്‍ ജീവനക്കാര്‍ റൂമിലെത്തിയപ്പോള്‍ ജോത്സ്യനെ അബോധാവസ്ഥയില്‍ കണ്ടു. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

Theft kochi police