ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 50 ലധികം വിമാനങ്ങള്‍ വൈകി

കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 50 ലേറെ വിമാനങ്ങള്‍ വൈകി. ഇന്‍ഡിഗോ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ദൂരക്കാഴ്ച്ച ഇല്ലാത്തത് മൂലം ലാന്‍ഡിങ്, ടേക്ക് ഓഫ് എന്നിവയെ ബാധിക്കുകയാണ്.

author-image
Web Desk
New Update
ഡല്‍ഹിയില്‍ കനത്ത മൂടല്‍മഞ്ഞ്; 50 ലധികം വിമാനങ്ങള്‍ വൈകി

ന്യൂഡല്‍ഹി: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹിയില്‍ 50 ലേറെ വിമാനങ്ങള്‍ വൈകി. ഇന്‍ഡിഗോ വിമാനം വൈകിയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പ്രതിഷേധിച്ചു. ദൂരക്കാഴ്ച്ച ഇല്ലാത്തത് മൂലം ലാന്‍ഡിങ്, ടേക്ക് ഓഫ് എന്നിവയെ ബാധിക്കുകയാണ്.

അതിനിടെ ബുധനാഴ്ച വൈകുന്നേരത്തോടെ ഡല്‍ഹിയില്‍ പെയ്ത മഴ കനത്ത മൂടല്‍മഞ്ഞിനും വായു മലിനീകരണത്തിനും അല്പം ശമനമാകുമെന്ന് കരുതുന്നു.

ബുധനാഴ്ച ഡല്‍ഹിയിലെ ഏറ്റവും കുറഞ്ഞ താപനില 13 ഡിഗ്രി സെല്‍ഷ്യസും കുടിയ താപനില 20 ഡിഗ്രി സെല്‍ഷ്യസുമായിരുന്നു. ഞായറാഴ്ച്ചയാകുമ്പോഴേക്കും കുറഞ്ഞ താപനില 16 ഡിഗ്രി സെല്‍ഷ്യസ് ആയി ഉയരാന്‍ സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം വ്യക്തമാക്കുന്നു.

india delhi national news thick fog