മുംബൈക്ക് പിന്നാലെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സുള്ള നഗരമായി തിരുവനന്തപുരം; ജനുവരിയിൽ സർവീസ് ആരംഭിക്കും

മുംബൈക്ക് ശേഷം ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സുള്ള നഗരമായി തിരുവനന്തപുരം. ബജറ്റ് ടൂറിസത്തിനായി കെഎസ്ആർടിസി വാങ്ങിയ 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് ജനുവരിയിൽ സർവീസ് ആരംഭിക്കും.

author-image
Greeshma Rakesh
New Update
മുംബൈക്ക് പിന്നാലെ ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സുള്ള നഗരമായി തിരുവനന്തപുരം; ജനുവരിയിൽ സർവീസ് ആരംഭിക്കും

തിരുവനന്തപുരം: മുംബൈക്ക് ശേഷം ഇലക്ട്രിക് ഡബിൾ ഡക്കർ ബസ്സുള്ള നഗരമായി തിരുവനന്തപുരം. ബജറ്റ് ടൂറിസത്തിനായി
കെഎസ്ആർടിസി വാങ്ങിയ 2 ഇലക്ട്രിക് ഡബിൾ ഡക്കർ ബസ് തലസ്ഥാനനഗരത്തിൽ  ജനുവരിയിൽ സർവീസ് ആരംഭിക്കും.

കേന്ദ്രസർക്കാരിന്റെ സ്മാർട്സിറ്റി പദ്ധതിയിൽ 4 കോടി ചെലവാക്കിയാണ് ലെയ്‌ലൻഡ് കമ്പനിയുടെ ഇലക്ട്രിക് ഡബിൾ ഡക്കർ വാങ്ങിയത്. നിലവിൽ സാധാരണ ഡബിൾ ഡക്കർ ബസ് നഗരത്തിലുണ്ട്. 

അതെസമയം പ്രധാനമന്ത്രിയുടെ ഇ–ബസ് സേവാ സ്കീമിൽ സംസ്ഥാനത്തിന് ലഭിക്കേണ്ട 950 ഇലക്ട്രിക് ബസുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ തീരുമാനം വൈകുകയാണ്.

വിശദമായ പദ്ധതി റിപ്പോർട്ട് സംസ്ഥാന സർക്കാർ നൽകാത്തതാണ് കാരണം. കേരളത്തിലെ 10 നഗരങ്ങളിലേക്കാണ് കേന്ദ്രം ബസുകൾ അനുവദിച്ചത്. ഡ്രൈവർ ഉൾപ്പെടെയാണ് ഇവ ലഭിക്കുക. കണ്ടക്ടറെ കെഎസ്ആർടിസി നിയമിക്കണം. ചാർജിങ് സ്റ്റേഷനുകളും കേന്ദ്രം നൽകും.

കേന്ദ്രസർക്കാരിന്റെ തിരുവനന്തപുരം സ്മാർട് സിറ്റി പദ്ധതിയിൽ വരുന്ന 113 ഇലക്ട്രിക് ബസുകളിൽ ഇനി ലഭിക്കാനുള്ള 50 ഇലക്ട്രിക് ബസുകൾ ഡിസംബർ അവസാനത്തോടെ കേരളത്തിലെത്തും.

ആദ്യഘട്ടം 19 ബസുകൾ ഈയാഴ്ച എത്തുമെന്ന് കമ്പനി അധികൃതർ അറിയിച്ചിട്ടുണ്ട്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാങ്ങിയ 50 ഇലക്ട്രിക് ബസുകളും സ്മാർട്സിറ്റി പദ്ധതി ബസുകളുമായി 163 ഇലക്ട്രിക് ബസുകളാണ് ഇതോടെ തലസ്ഥാന നഗരത്തിൽ സർവ്വീസ് നടത്തുക.

electric double decker bus Thiruvananthapuram budget tourism ksrtc