/kalakaumudi/media/post_banners/99f41670a7edd58f8de4afb9c82f8a3f0b80176cda43b7fd16db602b1410dcd5.jpg)
ന്യൂഡല്‍ഹി: പാര്‍ലമെന്റിലെ സുരക്ഷ വീഴ്ച്ചയില്‍ ഇരു സഭകളിലും ബുധനാഴ്ചയും പ്രതിപക്ഷ ബഹളം. ഇതിനെ തുടര്‍ന്ന് ലോകസഭയില്‍ പ്രതിപക്ഷ എം.പിമാരെ സസ്‌പെന്‍ഡ് ചെയ്തു. കേരളത്തില്‍ നിന്നുള്ള തോമസ് ചാഴിക്കാടന്‍, എ.എം.ആരിഫ് എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
ലോകസഭയില്‍ പോസ്റ്റര്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് ഇരുവരെയും സസ്‌പെന്‍ഡ് ചെയ്തത്. ഇതോടെ ആകെ സസ്‌പെന്‍ഷനിലായ എം.പിമാരുടെ എണ്ണം 143 ആയി. ബുധനാഴ്ച രാജ്യസഭയില്‍ നടപടികള്‍ ആരംഭിച്ചയുടനെ പ്രതിപക്ഷം നടുത്തളത്തിലേക്കിറങ്ങി. ഇതിനെ തുടര്‍ന്ന് സഭ നിര്‍ത്തിവച്ചു.
പുറത്താക്കപ്പെട്ട എം.പിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിന് പുറത്ത് ഗാന്ധി പ്രതിമയ്ക്ക് സമീപം പ്രതിഷേധം ഇന്നലെയും തുടര്‍ന്നു. ഇതിനിടെ ഉപരാഷ്ട്രപതിയെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അപമാനിച്ചതായി ചൂണ്ടിക്കാട്ടി ഇരുസഭകളിലും ബി.ജെ.പി നോട്ടീസ് നല്‍കി. രാഹുല്‍ ഗാന്ധിയുടെയും കല്യാണ്‍ ബാനര്‍ജിയുടെയും നടപടി പ്രിവിലേജ് കമ്മിറ്റി പരിശോധിക്കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.