/kalakaumudi/media/post_banners/1321eb9ef157ae0e305e045b6fcf99e9797481e81941969e0ecdd1ac7ea1276b.jpg)
തിരുവനന്തപുരം: മലയിൻകീഴിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. കരിങ്കാട്ടുകോണം സ്വദേശി ശരത്(24)ആണ് മരിച്ചത്. ഇയാൾക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് അഖിലേഷിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.സംഭവത്തിൽ അരുൺ, സോളമൻ, അനീഷ് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ശനിയാഴ്ത രാത്രി 11.30 യോടെയാണ് സംഭവം. അരുൺ, സോളമൻ, അനീഷ് എന്നിവര്‍ മദ്യപിക്കുന്ന സ്ഥലത്തേക്ക് രാജേഷ് എന്നയാൾ എത്തിയതാണ് സംഭവത്തിന്റെ തുടക്കം. ഇവിടെ അടുത്തുള്ള ക്ഷേത്രത്തിൽ ഒരു വര്‍ഷം മുൻപ് മൈക്ക് സെറ്റ് വയ്ക്കുന്നതുമായി ബന്ധപ്പെട്ട് രാജേഷുമായുണ്ടായിരുന്ന തര്‍ക്കം വീണ്ടും ചര്‍ച്ചയായി. മദ്യ ലഹരിയിലായിരുന്ന പ്രതികൾ രാജേഷിനെ ആക്രമിച്ചു.
ഈ സമയത്താണ് ശരതും അഖിലേഷും ഇവിടേക്ക് എത്തിയത്. രാജേഷിനെ മര്‍ദ്ദിക്കുന്നത് തടയാൻ ശരത്തും അഖിലേഷും ശ്രമിച്ചു. പ്രതികൾ ബിയര്‍ കുപ്പ് പൊട്ടിച്ച് ശരതിനെയും അഖിലേഷിനെയും കുത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുൻപ് തന്നെ ശരത് മരിച്ചുവെന്നാണ് വിവരം. അഖിലേഷിന്റെ നില ഗുരുതരമാണെന്നാണ് വിവരം.
.