ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസ്: മൂന്നു പേര്‍ കസ്റ്റഡിയില്‍

By Web Desk.01 12 2023

imran-azhar

 

കൊല്ലം: ഓയൂരില്‍ നിന്ന് ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയില്‍. ചാത്തന്നൂര്‍ സ്വദേശികളാണ് പിടിയിലായത്. മൂന്നു പേരില്‍ രണ്ടു പേര്‍ പുരുഷന്മാരാണ്.

 

തമിഴ്‌നാട് പുളിയറയില്‍ നിന്നാണ് മൂന്നുപേരെയും കസ്റ്റഡിയിലെടുത്തത്. രണ്ടു വാഹനങ്ങളും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊല്ലം കമ്മിഷണറുടെ സ്‌ക്വാഡാണ് മൂന്നു പേരെയും പിടികൂടിയത്.  പ്രതികളുമായി പൊലീസ് കേരളത്തിലേക്ക് തിരിച്ചു.

 

കുട്ടിയുടെ പിതാവുമായുളള സാമ്പത്തിക തര്‍ക്കമാണ് തട്ടിക്കൊണ്ടു പോകലിലേക്ക് നയിച്ചതെന്നാണ് വിവരം. കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് കേസില്‍ മൂന്നു പേര്‍ പിടിയിലായത്.

 

കസ്റ്റഡിയിലുള്ളവര്‍ ഒരു കുടുംബത്തിലുള്ളവരാണെന്നാണ് സൂചന. പൊലീസിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ, സംഭവം നടന്ന് അഞ്ചാം ദിവസമാണ് പ്രതികള്‍ പിടിയിലായത്.

 

തെങ്കാളി പുളിയറയില്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് ഇവരെ പിടികൂടിയത്. ഇവരില്‍ ഒരാള്‍ക്ക് തട്ടിക്കൊണ്ടുപോകലുമായി നേരിട്ട് ബന്ധമുണ്ട്. മറ്റ് മൂന്ന് പേര്‍ സഹായികളാണെന്നാണ് സൂചന.

 

കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസം പ്രതികള്‍ സഞ്ചരിച്ചതെന്ന് സംശയിക്കുന്ന ഓട്ടോറിക്ഷയുടെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഈ ഓട്ടോ ഡ്രൈവര്‍ നല്‍കിയ വിവരങ്ങള്‍ അന്വേഷണത്തില്‍ നിര്‍ണായകമായത്.

 

 

 

 

 

OTHER SECTIONS