/kalakaumudi/media/post_banners/486ef21aee0d74dd78e61f878f03023ab91c6d7345d1303cb924f705aad3101b.jpg)
കല്‍പ്പറ്റ: കേണിച്ചിറയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ദമ്പതികള്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. പൂതാടി കോട്ടവയല്‍ സ്വദേശിയായ മാനന്തവാടിയില്‍ താമസിക്കുന്ന സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തന്‍ (45), ഭാര്യ സുജ്ഞാന (38) എന്നിവരാണ് അറസ്റ്റിലായത്.
2020 മുതല്‍ പ്രതികള്‍ ലൈംഗികമായി പീഡിപ്പിക്കുന്നതായി പരാതിയില്‍ പറയുന്നു. പരാതിപ്പെട്ടാല്‍ ഫോണില്‍ പകര്‍ത്തിയ നഗ്നചിത്രം പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്.
കേസിലെ പ്രതിയായ സുരേഷ് കഴിഞ്ഞയാഴ്ച കല്‍പറ്റ പോക്‌സോ കോടതിയില്‍ കീഴടങ്ങിയിരുന്നു. ഇയാള്‍ റിമാന്‍ഡിലാണ്. ദമ്പതികള്‍ തിങ്കളാഴ്ച കേണിച്ചിറ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു.