കോഴിക്കോട്ട് അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങിമരിച്ചു

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഒഴുക്കില്‍പ്പെട്ട അദ്വൈതിനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അപകടത്തില്‍ പെടുകയായിരുന്നു.

author-image
Web Desk
New Update
കോഴിക്കോട്ട് അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങിമരിച്ചു

കോഴിക്കോട്: ചാത്തമംഗലം പിലാശേരി പൂളിക്കമണ്ണ് കടവില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്നു പേര്‍ പുഴയില്‍ മുങ്ങിമരിച്ചു. കുന്ദമംഗലം കാരിപറമ്പത്ത് സിന്ധു എന്ന മിനി (48), മകള്‍ ആതിര (24), കുന്ദമംഗലം പൊയ്യ കുഴിമണ്ണില്‍ വീട്ടില്‍ ഷിജുവിന്റെ മകന്‍ അദ്വൈത് (12) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. ഒഴുക്കില്‍പ്പെട്ട അദ്വൈതിനെ രക്ഷിക്കാന്‍ ഇറങ്ങിയപ്പോള്‍ മറ്റു രണ്ടുപേര്‍ കൂടി അപകടത്തില്‍ പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ ഷിജുവിന്റെ ഭാര്യ ഷിനുജയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

kerala accident police kozhikode