യുഎസിൽ മൂന്ന് പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്; അക്രമിക്കായി അന്വേഷണം

By Greeshma Rakesh.26 11 2023

imran-azhar

 

 

ന്യൂയോർക്ക് : അമേരിക്കയിൽ പലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പ്.ശനിയാഴ്ച വൈകിട്ട് വെർമോണ്ടിൽ യൂണിവേഴ്സിറ്റി ക്യാമ്പസിന് സമീപത്ത് വെച്ചാണ് മൂന്ന് വിദ്യാർത്ഥികൾക്ക് നേരെ വെടിവെപ്പുണ്ടായത്.

 

റോഡ് ഐലൻഡിലെ ബ്രൗൺ യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്ന ഹിസാം അവർത്ഥാനി, പെൻസിൽവാനിയയിലെ ഹാവർഫോർഡ് കോളേജിൽ പഠിക്കുന്ന കിന്നൻ അബ്ഡേൽ ഹമീദ്, തസീം അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്.ഇവരിൽ രണ്ട് പേർ ഐസിയുവിൽ ചികിത്സയിൽ തുടരുകയാണ്.അതെസമയം അക്രമിയെ പിടികൂടാനായിട്ടില്ല.

 


ഒക്ടോബർ 7-ന് ഇസ്രായേൽ-ഹമാസ് സംഘർഷം പൊട്ടിപ്പുറപ്പെട്ടതിനുശേഷം, അക്രമാസക്തമായ ആക്രമണങ്ങൾ ഉൾപ്പെടെയുള്ള സംഭവങ്ങൾക്ക് യുഎസ് സാക്ഷ്യം വഹിക്കുന്നതിനിടെയാണ് വെടിവയ്പ്പ്.

 

വിദ്യാർത്ഥികൾ അറബി സംസാരിക്കുകയും പരമ്പരാഗത പലസ്തീൻ കെഫിയെ ധരിക്കുകയും ചെയ്തിരുന്നതായി ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. ഇസ്രയേൽ ഹമാസ് യുദ്ധത്തിന്റെ സാഹചര്യത്തിലെ വിദ്വേഷ വധശ്രമം ആകാമെന്ന വിലയിരുത്തലിലാണ് പൊലീസ്.

 

 

OTHER SECTIONS