ഫാം ഹൗസിന്റെ മറവില്‍ എംഡിഎംഎ വില്‍പന; മൂന്ന് പേര്‍ പിടിയില്‍

ഫാം ഹൗസിന്റെ മറവില്‍ എംഡിഎംഎ വില്‍പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍.

author-image
Web Desk
New Update
ഫാം ഹൗസിന്റെ മറവില്‍ എംഡിഎംഎ വില്‍പന; മൂന്ന് പേര്‍ പിടിയില്‍

 

മലപ്പുറം: ഫാം ഹൗസിന്റെ മറവില്‍ എംഡിഎംഎ വില്‍പന നടത്തിയ മൂന്ന് പേര്‍ പിടിയില്‍. കാവനൂര്‍ സ്വദേശി അക്കരമ്മല്‍ മുക്കണ്ണന്‍ മുഹമ്മദ് കാസിം (38), മമ്പാട് പൊങ്ങല്ലൂര്‍ സ്വദേശി ഷമീം (35), ആമയൂര്‍ സ്വദേശി സമീര്‍ കുന്നുമ്മല്‍ (35) എന്നിവരാണ് പിടിയിലായത്. അരീക്കോട് മൈത്രയില്‍ ഫാം നടത്തുന്നതിന്റെ മറവില്‍ ഇവര്‍ വന്‍തോതില്‍ മയക്കുമരുന്ന് വില്‍പന നടത്തുകയായിരുന്നുവെന്ന് എക്‌സൈസ് സംഘം അറിയിച്ചു.

കാസിമിന്റെ ഉടമസ്ഥതയിലുള്ളതാണ് ഈ ഫാം ഹൗസ്. ഇവിടെ നടത്തിയ പരിശോധനയില്‍ 52 ഗ്രാം എം.ഡി.എം.എയും കാസിമിന്റെ വീട്ടില്‍ നിന്നും 90 ഗ്രാമും പിടിച്ചെടുത്തു.

എക്‌സൈസ് കമ്മീഷണറുടെ ഉത്തരമേഖല സ്‌ക്വാഡും മലപ്പുറം ഇന്റലിജന്‍സ് ബ്യൂറോയും മഞ്ചേരി റേഞ്ച് പാര്‍ട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്.

 

Latest News kerala news