/kalakaumudi/media/post_banners/67a7c8b640f1d82ca3924aaa1a6c8b02f77772a20e4c7142cac9d7d9c111c1c3.jpg)
കല്‍പ്പറ്റ: തമിഴ്‌നാട് നീലഗിരി ഗൂഡല്ലൂര്‍ പന്തല്ലൂരില്‍ പുലിയുടെ ആക്രമണത്തില്‍ മൂന്നുപേര്‍ക്ക് പരിക്കേറ്റു. തോട്ടം തൊഴിലാളികളായ ചിത്ര, ദുര്‍ഗ, വള്ളിയമ്മ എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ചിത്ര, ദുര്‍ഗ എന്നിവരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ വിദഗ്ദ ചികിത്സയ്ക്കായി ഊട്ടി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വള്ളിയമ്മ ഗൂഡല്ലൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
അതേസമയം പുലിയെ പിടികൂടണം എന്ന് ആവശ്യപ്പെട്ട് നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. എംഎല്‍എ പൊന്‍ ജയശീലന്‍ സ്ഥലത്തെത്തി നാട്ടുകാരുമായി സംസാരിച്ചു. സ്ഥലത്ത് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി. പ്രദേശത്ത് നിരീക്ഷണം ഉള്‍പ്പെടെ ശക്തമാക്കി പുലിയാണോ ആക്രമിച്ചതെന്നകാര്യം ഉള്‍പ്പെടെ പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.