/kalakaumudi/media/post_banners/9c1ce44816edf29c57a1df87c76301a500c93ff73b58aa97700a383893e2bd13.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കൊപ്പം മണിക്കൂറില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്.
21, 22 തീയതികളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. അറബിക്കടലില്‍ രൂപപ്പെട്ട അടുത്ത 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദനം ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറുമെന്നും മുന്നറിയിപ്പുണ്ട്.