പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ പിടികൂടി

ല്‍പ്പളളിയില്‍ വീണ്ടും കടുവയിറങ്ങി പശുക്കിടാവിനെ പിടികൂടി. ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്.

author-image
Web Desk
New Update
പുല്‍പ്പള്ളിയില്‍ വീണ്ടും കടുവയിറങ്ങി; പശുക്കിടാവിനെ പിടികൂടി

 

മാനന്തവാടി: പുല്‍പ്പളളിയില്‍ വീണ്ടും കടുവയിറങ്ങി പശുക്കിടാവിനെ പിടികൂടി. ആശ്രമക്കൊല്ലി ഐക്കരകുടിയില്‍ എല്‍ദോസിന്റെ പശുക്കിടാവിനെയാണ് കടുവ പിടികൂടിയത്.

ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തിറങ്ങിയപ്പോള്‍ കടുവ പിന്തിരിഞ്ഞു. ഇതിനിടെ കടുവ ചാണകക്കുഴിയില്‍ വീഴുകയും അവിടെ നിന്ന് സമീപത്തെ തോട്ടത്തിലേക്ക് കയറിപ്പോകുകയും ചെയ്തു.

അതിനിടെ, വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ രാഹുല്‍ ഗാന്ധി സന്ദര്‍ശിച്ചു. മരിച്ചവരുടെ വീടുകള്‍ സന്ദര്‍ശിച്ച രാഹുല്‍ കല്‍പ്പറ്റ ഗസ്റ്റ് ഹൗസില്‍ ചേരുന്ന അവലോകന യോഗത്തിലും പങ്കെടുക്കും.

rahul gandhi kerala wayanad