ബത്തേരി സിസിയില്‍ പശുക്കിടാവിനെ കൊന്നത് WYS 09; കടുവയെ തിരിച്ചറിഞ്ഞത് വനംവകുപ്പിന്റെ ക്യാമറ ട്രാപ്പുകളില്‍ നിന്ന്

ബത്തേരിക്ക് സമീപം സിസിയില്‍ ഇറങ്ങിയത് WYS 09 എന്ന കടുവയാണെന്ന് വനംവകുപ്പ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളില്‍ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്.

author-image
Priya
New Update
ബത്തേരി സിസിയില്‍ പശുക്കിടാവിനെ കൊന്നത് WYS 09; കടുവയെ തിരിച്ചറിഞ്ഞത് വനംവകുപ്പിന്റെ ക്യാമറ ട്രാപ്പുകളില്‍ നിന്ന്

 

വയനാട്: ബത്തേരിക്ക് സമീപം സിസിയില്‍ ഇറങ്ങിയത് WYS 09 എന്ന കടുവയാണെന്ന് വനംവകുപ്പ്. വനംവകുപ്പ് സ്ഥാപിച്ച ക്യാമറ ട്രാപ്പുകളില്‍ നിന്നാണ് കടുവയെ തിരിച്ചറിഞ്ഞത്.

ഈ കടുവയാണ് പശുക്കിടാവിനെ കൊന്നത്.ആണ്‍ കടുവയാണ് നാട്ടില്‍ ഇറങ്ങിയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് ഞാറക്കാട്ടില്‍ സുരേന്ദ്രന്റെ പശുത്തൊഴുത്തിലെത്തിയ കടുവ പശുക്കിടാവിനെ കൊന്ന് പാതി ഭക്ഷിച്ചത്.

ഇതിന് പിന്നാലെ തൊഴുത്തില്‍ കാമറ സ്ഥാപിച്ചപ്പോഴാണ് സ്ഥലത്തെത്തിയ കടുവയുടെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞത്. വനം വകുപ്പിന്റെ ക്യാമറ ട്രാപ്പിലും കടുവയുടെ ചിത്രങ്ങള്‍ ലഭിച്ചിരുന്നു.

Tiger Batheri