/kalakaumudi/media/post_banners/cdc0c2c6bea383f28708bb9899ed7efc072d43c2b9a0ee1014b81da75281a6e1.jpg)
കല്‍പ്പറ്റ: വയനാട് വാകേരിയില്‍ യുവാവിനെ കൊലപ്പെടുത്തിയ കടുവ കൂട്ടിലായി.കര്‍ഷകനെ കൊലപ്പെടുത്തി പത്താം ദിവസമാണ് കടുവ കെണിയില്‍ കുടുങ്ങിയത്.
കര്‍ഷകനായ പ്രജീഷിനെ കൊന്ന സ്ഥലത്തിന് സമീപത്ത് വെച്ച കൂട്ടിലേക്ക് ആണ് കടുവ കയറിയിരിക്കുന്നത്. ദൗത്യത്തിന്റെ ഭാഗമായി സ്ഥാപിച്ച ആദ്യ കൂട് ആണിത്.ദിവസങ്ങള്‍ നീണ്ടുനിന്ന തെരച്ചില്‍ ഒരുഭാഗത്ത് നടക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥാപിച്ച കൂടുകളിലൊന്നില്‍ കടുവ കൂട്ടിലാകുന്നത്.
അതേസമയം, കടുവയെ വനത്തിലേക്ക് തുറന്നുവിടരുതെന്നും വെടിവച്ച് കൊല്ലണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. വയലില്‍ പുല്ലരിയാന്‍ പോയ ക്ഷീര കര്‍ഷകനായ പ്രജീഷിനെ കടുവ കടിച്ചുകൊല്ലുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ 13വയസുള്ള കടുവയാണിതെന്ന് തിരിച്ചറിയുകയായിരുന്നു.WWL45 എന്ന കടുവയാണ് സ്ഥലത്തെത്തിയതന്നും സ്ഥിരീകരിച്ചിരുന്നു. ഈ കടുവ തന്നെയാണ് കൂട്ടിലകപ്പെട്ടതെന്നാണ് അധികൃതര്‍ പറയുന്നത്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
