പരാതികള്‍ നല്‍കി വിമാന യാത്രക്കാര്‍; പ്രശ്‌ന പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കാന്‍ ആലോചന

വിമാന യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കുന്നതിനോ അതോറിറ്റി രൂപീകരിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ .

author-image
Priya
New Update
പരാതികള്‍ നല്‍കി വിമാന യാത്രക്കാര്‍; പ്രശ്‌ന പരിഹാരത്തിന് ഓംബുഡ്സ്മാനെ നിയമിക്കാന്‍ ആലോചന

ന്യൂഡല്‍ഹി: വിമാന യാത്രക്കാരുടെ പരാതികള്‍ പരിഹരിക്കാന്‍ ഓംബുഡ്സ്മാനെ നിയമിക്കുന്നതിനോ അതോറിറ്റി രൂപീകരിക്കുന്നതിനോ ഉള്ള സാധ്യതകള്‍ ചര്‍ച്ച ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ .

ഉപഭോക്തൃ കാര്യ വകുപ്പ് ഓണ്‍ലൈന്‍ ട്രാവല്‍ അഗ്രഗേറ്റര്‍, വ്യോമയാന മന്ത്രാലയം, സിവില്‍ ഏവിയേഷന്റെ ഡയറക്ടറേറ്റ് ജനറല്‍ എന്നിവരുമായി നടത്തിയ യോഗത്തിലാണ് ഇക്കാര്യം ചര്‍ച്ച ചെയ്തത്.

കഴിഞ്ഞ ഏഴോ എട്ടോ മാസങ്ങളായി നാഷണല്‍ ഹെല്‍പ്പ് ലൈനില്‍ വിമാന യാത്രക്കാരുടെ 10,000തോളം പരാതികള്‍ ലഭിച്ചതിന് പിന്നാലെയാണ് കേന്ദ്രത്തിന് ഈ പരാതി എടുക്കേണ്ടി വന്നത്.

കോവിഡിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ നീക്കിയതിന് ശേഷം ആഭ്യന്തര വിമാന യാത്ര പുതിയ ഉയരങ്ങള്‍ രേഖപ്പെടുത്തിയതോടെ, ടിക്കറ്റ് ബുക്കിംഗ് റീഫണ്ട് ചെയ്യുന്നതിലെ കാലതാമസം, ബോര്‍ഡിംഗ് നിഷേധിക്കല്‍,ബുക്ക് ചെയ്യുന്ന സമയത്ത് സൗജന്യ സീറ്റ് ലഭ്യമല്ലാത്തത് തുടങ്ങിയ വിഷയങ്ങളില്‍ യാത്രക്കാരില്‍ നിന്നുള്ള പരാതികള്‍ വര്‍ധിച്ചിരുന്നു.

air traveller