/kalakaumudi/media/post_banners/6be5d14c33949ddcbbae3b8d5737862199b4aecc9f6156a70b28bac8623c4a46.jpg)
ന്യൂഡല്‍ഹി: രാജസ്ഥാന്‍, മധ്യപ്രദേശ് എന്നീ സംസ്ഥാങ്ങളിലെ മുഖ്യമന്ത്രിമാരെ തിങ്കളാഴ്ച പ്രഖ്യാപിക്കും. ഇരുസംസ്ഥാനങ്ങളിലും തിങ്കളാഴ്ചയായിരിക്കും ബിജെപി നിയമസഭാകക്ഷി യോഗം ചേരുക. അതേസമയം ഛത്തീസ്ഗഡ് മുഖ്യമന്ത്രിയെ ഞായറാഴ്ച നടക്കുന്ന നിയമസഭാകക്ഷി യോഗത്തിന് ശേഷം പ്രഖ്യാപിക്കും.
രാജസ്ഥാനിലെ ബിജെപി എംഎല്‍എമാരുമായി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡ ശനിയാഴ്ച ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡില്‍ ഗോത്രവര്‍ഗത്തില്‍നിന്നും മധ്യപ്രദേശില്‍ മുന്‍വര്‍ഷങ്ങളിലേതുപോലെ ഒബിസി വിഭാഗത്തില്‍നിന്നും രാജസ്ഥാനില്‍ ഠാക്കൂര്‍ വിഭാഗത്തില്‍നിന്നും മുഖ്യമന്ത്രിയുണ്ടാകുമെന്നാണ് പാര്‍ട്ടിക്കുള്ളിലെ പ്രചാരണം.