/kalakaumudi/media/post_banners/e5bc65b2d28cea41514136887bcf32e986a6a5455652d7647f8a0209624a5d4e.jpg)
തിരുവനന്തപുരം: ഇന്ത്യയിലെ മികച്ച 10 റിയല്‍ എസ്റ്റേറ്റ് നിക്ഷേപ സൗഹൃദ നഗരങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച് തിരുവനന്തപുരവും കൊച്ചിയും. പട്ടികയില്‍ ഒന്‍പതാം സ്ഥാനത്താണ് തിരുവനന്തപുരം. പത്താം സ്ഥാനത്താണ് കൊച്ചി. ദേശീയ മാധ്യമം ടൈംസ് നൗ ആണ് പട്ടിക പുറത്തുവിട്ടത്.
പട്ടിയില്‍ മുംബൈ ആണ് ഒന്നാം സ്ഥാനത്ത്. ബെഗളൂരു, ഡല്‍ഹി എന്‍സിആര്‍, ചെന്നൈ, ഹൈദരാബാദ്, പൂനെ, കൊല്‍ക്കത്ത, അഹമ്മദ്ബാദ് എന്നിവയാണ് പട്ടികയിലുള്ള മറ്റു നഗരങ്ങള്‍.
മികച്ച ഇന്‍ഫ്രാസ്ട്രചറും വളരുന്ന വാണിജ്യമേഖലയുമാണ് തിരുവനന്തപുരത്തിന്റെ പ്രത്യേകതയായി പറയുന്നത്. കുറഞ്ഞ ചെലവില്‍ ബിസിനസ് ചെയ്യാവുന്ന, ഉയര്‍ന്ന ജീവിതശൈലിയുള്ള ഐടി ഹബ് എന്നാണ് കൊച്ചിയെ കുറിച്ചുള്ള വിവരണം.