ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം 2 കോടി കടക്കും: മുഹമ്മദ് റിയാസ്

ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം 2 കോടി കടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 2 ലക്ഷം പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

author-image
anu
New Update
ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം 2 കോടി കടക്കും: മുഹമ്മദ് റിയാസ്

കൊച്ചി: ആഭ്യന്തര സഞ്ചാരികളുടെ എണ്ണം ഈ വര്‍ഷം 2 കോടി കടക്കുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സംസ്ഥാനത്തേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ 2 ലക്ഷം പേരുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ഈ വര്‍ഷം ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ സംസ്ഥാനത്ത് എത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 19.34% വര്‍ധനവുണ്ടായതായാണ് റിപ്പോര്‍ട്ട്. എറണാകുളം ജില്ലയാണ് ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ ഏറ്റവും മുന്നില്‍. ഈ വര്‍ഷം സെപ്റ്റംബര്‍ വരെ 33.18 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് ജില്ലയിലെ വിവിധ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ചത്.

ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് പ്രധാന കാരണമായ പൊതു-സ്വകാര്യ പങ്കാളിത്ത മോഡല്‍ കൂടുതല്‍ രംഗങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. സഞ്ചാരികള്‍ക്കായി ശുചിമുറികളും ഭക്ഷണശാലകളും സുവനീര്‍ വില്‍പനയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ സംസ്ഥാനത്ത് നടപ്പിലാക്കും. പിഡബ്യുഡിയുടെ സ്ഥലത്ത് സ്വകാര്യ സംരംഭകരാകും മുതല്‍ മുടക്കുക. കേരളം പ്രമേയമാക്കി സിഗ്നേച്ചര്‍ എന്ന പേരില്‍ രൂപകല്‍പന ചെയ്യുന്ന സുവനാറുകളും ഇവിടെ നിന്നും വാങ്ങാം.

വിദേശത്തും കേരള ടൂറിസവുമായി ബന്ധപ്പെട്ട പ്രചാരണവും റോഡ്‌ഷോകളും സംഘടിപ്പിക്കും. കോവിഡിന് ശേഷം വീണ്ടും വിനോദ സഞ്ചാരികള്‍ സംസ്ഥാനത്ത് സജീവമാകാന്‍ രണ്ട് വര്‍ഷമെങ്കിലും വേണ്ടി വരുമെന്ന്് മന്ത്രി വ്യക്തമാക്കി. 9 മാസത്തിനിടെ 159.69 ലക്ഷം ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കഴിഞ്ഞ വര്‍ഷം ഇത് 133.81 ലക്ഷം ആയിരുന്നു. കോവിഡിനു മുന്‍പുള്ള കണക്കുകളില്‍ നിന്ന് 21.12% വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ബ്രാന്‍ഡ് പ്രചാരണത്തിന്റെ ഭാഗമായി ഏതെങ്കിലും വിദേശ രാജ്യവുമായി സഹകരിച്ച് മാരത്തണ്‍ നടത്താന്‍ മുഖ്യമന്ത്രി ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.

Latest News kerala news