മൂന്നാറിൽ വീണ്ടും ഭീതി നിറച്ച് പടയപ്പയുടെ ആക്രമണം; വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

കാര്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും പ്രദേശത്ത് അതൊന്നും ഫലപ്രദമാവുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു

author-image
Greeshma Rakesh
New Update
മൂന്നാറിൽ വീണ്ടും  ഭീതി നിറച്ച് പടയപ്പയുടെ ആക്രമണം; വിനോദസഞ്ചാരികളുടെ കാറുകൾ തകർത്തു

ഇടുക്കി: മൂന്നാറിൽ വീണ്ടും ഭീതി നിറച്ച് കാട്ടാന പടയപ്പയുടെ ആക്രണം. വെള്ളിയാഴ്ച പുലർച്ചയോടെ മൂന്നാർ ഉദുമൽപേട്ട അന്തർ സംസ്ഥാന പാതയിൽ വച്ചാണ് കാട്ടാനയുടെ ആക്രമണം.വിനോദസഞ്ചാരികളുടെ കാറിന് നേരെ പാഞ്ഞടുത്ത പടയപ്പ വാഹനം തകർത്തു.ആന്ധ്രാപ്രദേശിൽ നിന്നുമെത്തിയ വിനോദസഞ്ചാരികളുടെ കാറിന് നേരെയാണ് ആനയുടെ ആക്രമണം ഉണ്ടായത്.

കാർ പൂർണമായും തകർന്ന നിലയിലാണ്. പടയപ്പയെ കണ്ട വിനോദസഞ്ചാരികൾ കാറിൽ നിന്നും ഓടി രക്ഷപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.രണ്ടാഴ്ചയ്‌ക്കിടെ ഇത് നാലാമത്തെ തവണയാണ് പടയപ്പ അക്രമാസക്തനായത്. കാര്യമായ നടപടികൾ സ്വീകരിക്കുമെന്ന് വനംവകുപ്പ് പറയുന്നുണ്ടെങ്കിലും പ്രദേശത്ത് അതൊന്നും ഫലപ്രദമാവുന്നില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിന് കാരണമെന്നും നാട്ടുകാർ പറഞ്ഞു.ജീവൻ നഷ്ടമാകുമെന്ന് ഭയന്നാണ് ജീവിക്കുന്നതെന്നും നാട്ടുകാർ പറയുന്നു.

Wild Elephant munnar padayappa attack