/kalakaumudi/media/post_banners/a2792131d8bb1bf1c771f56da81c69dc142acc2f460c09688cffdf94cea3e253.jpg)
കൊച്ചി: ടിപി ചന്ദ്രശേഖരന്‍റെ കൊലപാതക കേസിൽ പ്രതികള്‍ക്ക് വിധിച്ച് ഹൈക്കോടതി. ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്ക് 20വര്‍ഷം വരെ തടവ് ശിക്ഷ ഹൈക്കോടതി വിധിച്ചു. വിചാരണ കോടതി വിധിച്ച ശിക്ഷാകാലയളവ് ഉയര്‍ത്തികൊണ്ടാണ് ഹൈക്കോടതിയുടെ വിധി.കേസിലെ ഒന്നാം പ്രതിയായ എംസി അനൂപ് ഉള്‍പ്പെടെ ആറു പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവും ഹൈക്കോടതി വിധിച്ചു.
ഇവരുടെ ജീവപര്യന്തം തടവ് ഇരട്ട ജീവപര്യന്തമായി ഉയര്‍ത്തുകയായിരുന്നു. പ്രതികള്‍ക്ക് പരോള്‍ നല്‍കരുതെന്നും കോടതി വിധിച്ചു. പുതുതായി കൊലപാതക ഗൂഡാലോനചയിൽ കുറ്റക്കാരാണെന്ന് ഹൈക്കോടതി കണ്ടെത്തിയ പത്താം പ്രതി കെകെ കൃഷ്ണൻ (മുന്‍ ഒഞ്ചിയം ഏരിയ കമ്മിറ്റി), 12ാം പ്രതി ജ്യോതി ബാബു (കുന്നോത്ത് പറമ്പ് മുന്‍ ലോക്കല്‍ കമ്മിറ്റി) എന്നിവരെ ജീവപര്യന്തം തടവിനും കോടതി ശിക്ഷിച്ചു.
കേസിലെ ഒന്ന് മുതല്‍ ഏഴുവരെയുള്ള പ്രതികളായ എംസി അനൂപ്, മനോജ് കുമാര്‍ (കിര്‍മാണി മനോജ്), എന്‍കെ സുനില്‍ കുമാര്‍ (കൊടി സുനി), ടികെ രജീഷ്, എംകെ മുഹമ്മദ് ഷാഫി, എസ് സിജിത്ത് (അണ്ണൻ സിജിത്ത്), കെ ഷിനോജ്, ഗൂഡാലോചനയിൽ ശിക്ഷ അനുഭവിക്കുന്ന എട്ടാം പ്രതി കെസി രാമചന്ദ്രൻ, 11ാം പ്രതി മനോജൻ (ട്രൗസര്‍ മനോജ്), 18ാം പ്രതി പിവി റഫീഖ് (വാഴപ്പടച്ചി റഫീഖ്, കെകെ കൃഷ്ണൻ, ജ്യോതി ബാബു എന്നീ 12 പ്രതികളുടെ ശിക്ഷ ഹൈക്കോടതി വിധിച്ചത്.
ടി.പി. വധക്കേസിൽ പ്രതികൾക്ക് വധശിക്ഷ നൽകാനുള്ള സാഹചര്യം ഉണ്ടോയെന്ന് പ്രോസിക്യൂഷനോട് ഹൈക്കോടതി ചോദിച്ചിരുന്നു. പ്രായമുള്ള പ്രതികൾക്ക് വധശിക്ഷ വേണമെന്ന് ആവശ്യപ്പെടാൻ കാരണമെന്താണെന്ന് കോടതി ചോദിച്ചു. കെ.കെ.കൃഷ്ണനും ജ്യോതി ബാബുവും നിരവധി ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരാണ്. മറ്റുള്ള പ്രതികൾക്ക് മാനസാന്തരത്തിന് സാധ്യതയില്ലേ? വിധി പറയുമ്പോൾ ഇക്കാര്യങ്ങളെല്ലാം പരിഗണിക്കണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. വധശിക്ഷ നൽകുന്നത് അപൂർവങ്ങളിൽ അപൂർവമായ കേസുകളിൽ മാത്രമാണ്. ടിപി വധക്കേസിൽ കുറ്റക്കാരെന്നു കണ്ടെത്തിയ പ്രതികളുടെ ശിക്ഷ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന വാദപ്രതിവാദത്തിനിടെ ആയിരുന്നു ഹൈക്കോടതിയുടെ ചോദ്യങ്ങൾ.
പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ വാദിച്ചപ്പോൾ അപൂർവങ്ങളിൽ അപൂർവമായ കേസായി കാണാൻ കഴിയില്ലെന്നാണ് പ്രതിഭാഗത്തിനു വേണ്ടി ഹാജരായ അഡ്വ. രാമൻ പിള്ള വാദിച്ചു. സംസ്ഥാനത്ത് നേരത്തെയും രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നിട്ടുണ്ട് എന്ന് യുവമോർച്ച നേതാവായ കെ.ടി.ജയകൃഷ്ണൻ മാസ്റ്റർ കൊലപാതകമുൾപ്പെടെ ചൂണ്ടിക്കാട്ടി പ്രതിഭാഗം വാദിച്ചു. ഇതെല്ലാം നിഷ്ഠൂരമായി നടന്നിട്ടുള്ള കൊലപാതകങ്ങളാണ്. എന്നാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി കോടതികൾ കണക്കാക്കിയിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
കേസിൽ ഇപ്പോൾ തന്നെ 12 വര്‍ഷം പ്രതികൾ ശിക്ഷിക്കപ്പെട്ടു കഴിഞ്ഞു എന്നും പ്രതിഭാഗം വാദിച്ചു. പരോളിനിടയിലും ജയിലിൽ വച്ചും പ്രതികൾ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു ഈ വാദം. 12 വർഷം ജയിലിൽ കിടന്നതിന്റെ ‘ഫ്രസ്ട്രേഷൻ’ ഉണ്ടാവാം. എന്നാൽ അതൊന്നും ഗൗരവമുള്ള കുറ്റങ്ങളല്ല. ഒരാൾ ബീഡി വലിച്ചു തുടങ്ങിയ കുറ്റങ്ങളായിരുന്നു അവ. മറ്റൊരു പ്രതി ആക്രമിക്കപ്പെട്ടു. എന്നാൽ അയാൾക്കെതിരെ വധശ്രമം അടക്കമുള്ള കാര്യങ്ങളാണ് ചുമത്തിയിരിക്കുന്നതെന്ന് ജസ്റ്റിസുമാരായ ഡോ. എ.കെ.ജയശങ്കരൻ നമ്പ്യാർ, ഡോ. കൗസർ എടപ്പഗത്ത് എന്നിവർ ചൂണ്ടിക്കാട്ടി.പ്രതികൾ ജയിലില്‍ പോയത് വെറുതെ അല്ലല്ലോ എന്നും കോടതി ആരാഞ്ഞു.
പ്രതികൾക്ക് ശിക്ഷ ഇളവ് വേണമെന്ന ആവശ്യം എന്തിന്റെ അടിസ്ഥാനത്തിലെന്ന് കോടതി ആരാഞ്ഞു. പ്രതികൾക്ക് എന്തെങ്കിലും മാനസാന്തരം വന്നിട്ടുണ്ടോ? ഭാവിയിൽ ഇവരുടെ കാര്യത്തിൽ ആർക്കെങ്കിലും ഉറപ്പു നൽകാൻ കഴിയുമോ? പ്രതികൾക്ക് കുട്ടികളും കുടുംബവും ഉണ്ടെന്ന് പ്രതിഭാഗം ചൂണ്ടിക്കാട്ടിയപ്പോൾ ആ ഒരു കാര്യം മാത്രമാണ് തങ്ങൾ പരിഗണിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. ‘ഇവർക്ക് ഏതെങ്കിലും വിധത്തിൽ നവീകരണം ഉണ്ടാകുമോ? അതിനുള്ള സാധ്യത എങ്കിലും ഉണ്ടോ? ആർക്കാണ് ഇക്കാര്യത്തിൽ ഉറപ്പു നല്‍കാൻ പറ്റുന്നത്?’ എന്നും കോടതി ചോദിച്ചു. ഇതിനിടെ, എട്ടാം പ്രതി കെ.സി. രാമചന്ദ്രൻ ‘വണ്ടി അറേഞ്ച് ചെയ്തു കൊടുത്തതല്ലേ ഉള്ളൂ. അത് പ്രോസിക്യൂഷന്‍ തെളിയിക്കണ്ടേ?’ എന്ന് പ്രതിഭാഗം ആരാഞ്ഞു. അത് ചെറിയ കാര്യമാണോ എന്ന് പറഞ്ഞ കോടതി ആ കുറ്റം തെളിയിച്ചിട്ടുള്ളതാണെന്നും ചൂണ്ടിക്കാട്ടി.
പ്രതികളെ പണം നൽകിയാണ് കൊലപാതകത്തിന് നിയോഗിച്ചിരിക്കുന്നത് എന്നും എന്നാൽ ഇത് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചപ്പോൾ പണത്തിനു വേണ്ടി മാത്രമല്ലല്ലോ ഇത്തരം കൃത്യങ്ങൾ നടത്തുന്നത് എന്നും കോടതി ആരാഞ്ഞു. 1 മുതൽ ഏഴു വരെയുള്ള പ്രതികളെ ഗൂഢാലോചന കുറ്റം കൂടി ചുമത്തിയ സാഹചര്യത്തിൽ ശിക്ഷയും അതിന് അനുസൃതമാകുമെന്ന് കോടതി ചൂണ്ടിക്കാട്ടി. അതെസമയം 12 വർഷം ജയിലിൽ കിടന്ന പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകണമെന്നും പ്രതിഭാഗവും വാദിച്ചു.