/kalakaumudi/media/post_banners/7ff8cabd7944b30f30a842faa73e25ee0a31047b91ce2e795b931c41ccba1800.jpg)
ഹൈദരാബാദ്: ആന്ധ്രാപ്രദേശില്‍ പാസഞ്ചര്‍ ട്രെയിനിലേക്ക് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറി. അപകടത്തില്‍ ആറുപേര്‍ മരിച്ചു, 18 പേര്‍ക്ക് പരിക്കേറ്റു.
വിഴിനഗരം ജില്ലയിലെ കാണ്ടകപള്ളിയിലാണ് അപകടം നടന്നത്. രാത്രി 7.30ഓടെയയിരുന്നു അപകടമുണ്ടായത്.
വിശാഖപട്ടണത്ത് നിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചര്‍ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. നിര്‍ത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് സിഗ്‌നല്‍ ലഭിക്കാത്തതിനെ തുടര്‍ന്നാണ് എക്സ്പ്രസ് ട്രെയിന്‍ ഇടിച്ചുകയറിയത്.
ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികളാണ് പാളം തെറ്റിയത്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.