കേരളത്തില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി, 12 ട്രെയിനുകള്‍ക്ക് നിയന്ത്രണം

സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

author-image
Web Desk
New Update
കേരളത്തില്‍ എട്ട് ട്രെയിനുകള്‍ റദ്ദാക്കി, 12 ട്രെയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം. പുതുക്കാട് - ഇരിഞ്ഞാലക്കുട സെക്ഷനില്‍ പാലം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ നവംബര്‍ 18, 19 തീയതികളില്‍ എട്ട് ട്രെയിനുകളാണ് റദ്ദാക്കിയത്. 12 ട്രെയിനുകള്‍ ഭാഗികമായും റദ്ദാക്കിയിട്ടുണ്ടെന്ന് ദക്ഷിണ റെയില്‍വേ അറിയിച്ചു.

പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍

1. 18-ാം തിയതിയിലെ മംഗളുരു - തിരുവനന്തപുരം മാവേലി എക്‌സ്പ്രസ് (16603)

2. 19ാം തിയതിയിലെ തിരുവനന്തപുരം - മംഗളുരു മാവേലി എക്‌സ്പ്രസ് (16604)

3. 19ാം തിയതിയിലെ ഷൊര്‍ണൂര്‍ - എറണാകുളം മെമു (06017)

4. 18ാം തിയതിയിലെ എറണാകുളം - ഷൊര്‍ണുര്‍ മെമു (06018)

5. 18ാം തിയതിയിലെ എറണാകുളം - ഗുരുവായൂര്‍ എക്‌സ്പ്രസ് (06448)

6. 19ാം തിയതിയിലെ ഗുരുവായൂര്‍ - എറണാകുളം ജംഗ്ഷന്‍ എക്‌സ്പ്രസ് (06439)

7. 19ാം തിയതിയിലെ എറണാകുളം ജംഗ്ഷന്‍ - കോട്ടയം എക്‌സ്പ്രസ് (06453)

8. 19ാം തിയതിയിലെ കോട്ടയം - എറണാകുളം ജംഗ്ഷന്‍ എക്‌സ്പ്രസ് (06434)

ഭാഗികമായി റദ്ദാക്കിയ ട്രെയിനുകള്‍

1. 17-ാം തിയതിയിലെ നിസാമുദ്ദീന്‍ - എറണാകുളം സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ മാത്രം (22656)

2. 17ാം തിയതിയിലെ ചെന്നൈ എഗ്മോര്‍ - ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളം വരെ മാത്രം (16127)

3. 18ാം തിയതിയിലെ ഗുരുവായൂര്‍ - ചെന്നൈ എഗ്മോര്‍ എക്‌സപ്രസ് എറണാകുളത്ത് നിന്ന് പുറപ്പെടും (16128)

4. 18ാം തിയതിയിലെ മംഗളൂരു - തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസ് ഷൊര്‍ണൂര്‍ വരെ മാത്രം (16630)

5. 20ാം തിയതിയിലെ തിരുവനന്തപുരം - മംഗളൂരു മലബാര്‍ എക്‌സപ്രസ് ഷൊര്‍ണൂറില്‍ നിന്ന് പുറപ്പെടും (16629)

6. 17ാം തിയതിയിലെ അജ്മിര്‍ ജംഗ്ഷന്‍ - എറണാകുളം മറുസാഗര്‍ എക്‌സ്പ്രസ് തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും (12978)

7. 18ാം തിയതിയിലെ ശനിയാഴ്ചത്തെ തിരുവനന്തപുരം സെന്‍ട്രല്‍ - ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് യാത്രാ അവസാനിപ്പിക്കും (16342)

8. 19ാം തിയതിയിലെ ഞായറാഴ്ചത്തെ ഗുരുവായൂര്‍ - തിരുവനന്തപുരം സെന്‍ട്രല്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് എറണാകുളത്ത് നിന്ന് സര്‍വീസ് ആരംഭിക്കും (16341)

9. 18ാം തിയതിയിലെ കാരക്കല്‍-എറണാകുളം എക്സ്പ്രസ് പാലക്കാട് യാത്രാ അവസാനിപ്പിക്കും (16187)

10. 19ാം തിയതിയിലെ ഗുരുവായൂര്‍ - മധുര എക്‌സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16328)

11. 18ാം തിയതിയിലെ മധുര ജംഗ്ഷന്‍-ഗുരുവായൂര്‍ എക്‌സ്പ്രസ് ആലുവയില്‍ യാത്രാ അവസാനിപ്പിക്കും (16327)

12. 19ാം തിയതിയിലെ (16188) എറണാകുളം - കാരക്കല്‍ എക്‌സ്പ്രസ്, 20 ന് (01.40 മണി) പാലക്കാട് നിന്ന് സര്‍വീസ് ആരംഭിക്കും.

 

indian railway india trains