അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിനെ ക്ഷണിച്ച് ആര്‍എസ്എസ്

അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ക്ഷണം. ആര്‍.എസ്.എസ്.

author-image
Web Desk
New Update
അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് മന്ത്രി കെ ബി ഗണേഷ് കുമാറിനെ ക്ഷണിച്ച് ആര്‍എസ്എസ്

 

കൊല്ലം: അയോധ്യ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിലേക്ക് ഗതാഗത മന്ത്രി കെ.ബി ഗണേഷ്‌കുമാറിന് ക്ഷണം. ആര്‍.എസ്.എസ്. നേതാക്കള്‍ കൊട്ടാരക്കര, വാളകത്തെ മന്ത്രിയുടെ വീട്ടിലെത്തിയാണ് ക്ഷണിച്ചത്. . പ്രാണപ്രതിഷ്ഠാ മഹാസമ്പര്‍ക്കത്തിന്റെ ഭാഗമായി അയോധ്യയില്‍ നിന്നെത്തിച്ച അക്ഷതവും രാമക്ഷേത്രത്തിന്റെ ചിത്രവും മന്ത്രിക്ക് നല്‍കി.

പ്രാന്ത സഹസമ്പര്‍ക്ക പ്രമുഖ് സി.സി ശെല്‍വന്‍, കൊല്ലം വിഭാഗം സഹകാര്യ വാഹക് ജയപ്രകാശ്, ബിജെപി അഞ്ചല്‍ മണ്ഡലം വൈസ് പ്രസിഡന്റ് സന്തോഷ്, സേവാഭാരതി യൂണിറ്റ് പ്രസിഡന്റ് പ്രശാന്ത് എന്നിവരാണ് മന്ത്രിയെ കാണാനെത്തിയത്.

kb ganesh kumar national news ayodhya ram temple ram mandir