/kalakaumudi/media/post_banners/8e77c133d833a0abbae9a66968456eed49183ad44f8464c5f0e812a351449791.jpg)
കൊല്ലം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും കേരള സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. എന്‍ ബാബു (86) അന്തരിച്ചു. വിവിധ കോളേജുകളില്‍ ജന്തുശാസ്ത്ര വിഭാഗം അധ്യാപകനായിരുന്നു.
എം ജി യൂണിവേഴ്‌സിറ്റി പരീക്ഷാ കണ്‍ട്രോളറായിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ഉള്‍നാടന്‍ മത്സ്യഗവേഷണ സ്ഥാപനത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം സ്‌കൂള്‍ ഒഫ് ലൈഫ് സയന്‍സിന്റെ ഡയറക്ടറായിരുന്നു.
മരിക്കാത്ത ഓര്‍മകള്‍ എന്ന പേരില്‍ ആത്മകഥ പ്രസിദ്ധീകരിച്ചിട്ടുണ്ട്.