/kalakaumudi/media/post_banners/e30bb9726c7f7ef9fe27fc302e8d5fbab9d764e896b6cacdcb5e1312e063c056.jpg)
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ ഹിറ്റ് ആന്‍ഡ് റണ്‍ നിയമത്തിനെതിരെ ട്രക്ക് ഡ്രൈവര്‍മാര്‍ നടത്തിവന്ന സമരം പിന്‍വലിച്ചു. ആള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രതിനിധികളുമായി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് തീരുമാനം.
പുതിയ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ലെന്നും ഭാരതീയ ന്യായ സന്‍ഹിത നടപ്പാക്കുന്നതിന് മുമ്പ് ഓള്‍ ഇന്ത്യ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് കോണ്‍ഗ്രസ് പ്രതിനിധികളുമായി ചര്‍ച്ച നടത്തുമെന്നും കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ല അറിയിച്ചു.
വാഹനം അപകടത്തില്‍പെട്ടാല്‍ അധികൃതരെ അറിയിക്കാതെ ഓടിരക്ഷപ്പെടുന്ന ഡ്രൈവര്‍മാര്‍ക്ക് പത്ത് വര്‍ഷം തടവും ഏഴ് ലക്ഷം പിഴയും ചുമത്തുന്നതാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിന് പകരം കൊണ്ടുവന്ന ഭാരതീയ ന്യായസംഹിതിയിലുള്ള പുതിയ ഹിറ്റ് ആന്‍ഡ് റണ്‍ നിയമം. ഡ്രൈവര്‍മാരുടെ അശ്രദ്ധകൊണ്ട് മരണം സംഭവിച്ചാല്‍ അഞ്ചുവര്‍ഷം തടവും പിഴയുമാണ് പുതിയ വ്യവസ്ഥ. ഇതിനെതിരെയായിരുന്നു ട്രക്ക് ഡ്രൈവര്‍മാര്‍ സമരവുമായി രംഗത്തിറങ്ങിയത്.