/kalakaumudi/media/post_banners/6045142b045d7c41e7463e627a7ca1a0055d9917fa49268f6294e484713bf1bb.jpg)
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസില്‍ യാത്രക്കിടെ ടി വി സ്റ്റേജ് കോമഡി താരം ബിനു ബി കമാല്‍ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയതായി പരാതി. സംഭവത്തില്‍ ബിനുവിനെ വട്ടപ്പാറ് പൊലീസ് അറസ്റ്റ് ചെയ്തു.
തമ്പാനൂരില്‍ നിന്ന് നിലമേലേക്ക് പോകുന്ന ബസില്‍ വച്ച് ബുധനാഴ്ച വൈകിട്ട് വട്ടപ്പാറയ്ക്ക് സമീപത്ത് വച്ചായിരുന്നു സംഭവം. കൊല്ലം കടയ്ക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി ബഹളം വച്ചതോടെ ബസ് നിര്‍ത്തി. ഈ സമയം ബിനു ബസില്‍ നിന്ന് ഇറങ്ങിയോടി. എന്നാല്‍, യാത്രക്കാരും നാട്ടുകാരും ബിനുവിനെ പിന്‍തുടര്‍ന്ന് പിടികൂടാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല.
തുടര്‍ന്ന് വട്ടപ്പാറ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പൊലീസ് ബിനുവിനെ വട്ടപ്പാറ ശീമമുക്കില്‍ നിന്ന് പിടികൂടി. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കും.