'സ്വപ്നയുടെ കൈയ്യിലുള്ള ബോംബല്ലാ ഇത് ആറ്റം ബോംബാണ്'; മുഖ്യമന്ത്രിയ്ക്കെതിരെ സാബു എം. ജേക്കബ്

തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു

author-image
Greeshma Rakesh
New Update
'സ്വപ്നയുടെ കൈയ്യിലുള്ള ബോംബല്ലാ ഇത് ആറ്റം ബോംബാണ്'; മുഖ്യമന്ത്രിയ്ക്കെതിരെ സാബു എം. ജേക്കബ്

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ട്വൻറി 20 പാർട്ടി പ്രസിഡൻറും കിറ്റെകസ് എം.ഡിയുമായ സാബു എം. ജേക്കബ് രംഗത്ത്. തന്നെ അറസ്റ്റ് ചെയ്യുന്ന സാഹചര്യമുണ്ടായിൽ മുഖ്യമന്ത്രിയുടെ മകളെ ഒരാഴ്ചക്കകം ജയിലിലാക്കുമെന്ന് അദ്ദേഹം തുറന്നുപറഞ്ഞു. അതിന് പറ്റിയ ആറ്റം ബോംബ് തൻറെ കയ്യിലുണ്ടെന്നും സാബു ജേക്കബ് മുഖ്യമന്ത്രിയ്ക്ക് മുന്നറിയിപ്പ് നൽകി.

സ്വപ്ന സുരേഷിന്റെ കൈയ്യിലുള്ള ബോംബല്ലാ സാബുവിന്റേത് ഇത് ആറ്റം ബോംബാണെന്നും സാബു എം. ജേക്കബ് കൂട്ടിച്ചേർത്തു. കിഴക്കമ്പലത്ത് നടന്ന ട്വൻറി 20 മഹാസംഗമത്തിലായിരുന്നു കിറ്റെക്സ് എംഡിയുടെ പ്രതികരണം.ട്വന്റി20 യുടെ പരിപാടി തടസ്സപ്പെടുത്താൻ എം.എൽ.എ യും കൂട്ടരും ഇന്റർനെറ്റ് കട്ട് ചെയ്തു.

കഴിഞ്ഞ ഒരാഴ്ച്ചയായി പോലീസ് സ്റ്റേഷനിലാണ്. പി.വി.ശ്രീനിജൻ എം.എൽ.എ ദ്രോഹം ചെയ്യുന്നതു മൂലമാണിതെന്നും സാബു ജേക്കബ് ആരോപിച്ചു.അധികാരമോ പദവികളോ ആഗ്രഹിച്ചിട്ടില്ലെന്നും തനിക്ക് രാജ്യസഭാ സീറ്റ് വാഗ്ദാനം വന്നിട്ടുണ്ടെന്നും സാബു ജേക്കബ് വെളിപ്പെടുത്തി.

 

മാധ്യമങ്ങൾ ഇതിനു മുൻപ് തന്നെ സി.പl.എമ്മാക്കി.കഴിഞ്ഞ ദിവസം സംഘിയാക്കി, നാളെ കൊങ്ങിയാക്കും. ബി.ജെ.പിക്കാരൻ വന്ന് പറഞ്ഞാൽ സീറ്റിനു വേണ്ടി ചാടുന്നവനല്ല താൻ. കെ.സുരേന്ദ്രനുമായി ഫോണിലൂടെ സംസാരിച്ചിട്ടില്ല,നേരിട്ട് ഇതുവരെ കണ്ടിട്ടു പോലുമില്ലെന്നും സാബു ജേക്കബ് വിശദീകരിച്ചു. എറണാകുളത്ത് എൻഡിഎ സ്ഥാനാർഥിയായി സാബു ജേക്കബ് മത്സരിക്കുമെന്ന പ്രചാരണത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

 

 

veena vijayan sabu m jacob twenty20 cm pinarayi vijayan