/kalakaumudi/media/post_banners/385ff3f2a0a1f623d70475b8b3f126c4af19ecb5f4482e68dcbc2e039092b6a9.jpg)
ടെഹ്‌റാന്‍: ഇറാനില്‍ ഇരട്ട സ്‌ഫോടനത്തില്‍ 103 മരണം. ഇറാനിലെ ഇസ്ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍ ജനറല്‍ ആയിരുന്ന ഖാസിം സുലൈമാനിയയുടെ ശവകുടീരത്തിനു സമീപമാണ് സ്‌ഫോടനമുണ്ടായത്. ഖാസിം സുലൈമാനിയയുടെ നാലാം ചരമ വാര്‍ഷിക ദിനത്തിലാണ് സംഭവം.
സ്‌ഫോടനത്തില്‍ 200 പേര്‍ക്ക് പരിക്കേറ്റു. മരണസംഖ്യ ഉയര്‍ന്നേക്കുമെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.
സ്യൂട്ട്‌കേസില്‍ ബോംബുമായി എത്തിയ ചാവേറാണ് പൊട്ടിത്തെറിച്ചത്. ആദ്യ സ്‌ഫോടനം പ്രദേശിക സമയം ഉച്ചതിരിഞ്ഞ് മൂന്നു മണിയോടെയും രണ്ടാമത്തേത് 15 മിനിട്ടുകള്‍ക്കു ശേഷവുമാണ് നടന്നത്.
പരിക്കേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പലരുടെയും നില അതീവഗുരുതരമാണ്.
/kalakaumudi/media/agency_attachments/zz0aZgq8g5bK7UEc9Bb2.png)
