ആലപ്പുഴയില്‍ ഒന്നര വയസുകാരനെ മര്‍ദ്ദിച്ച കേസ്; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

കുത്തിയതോട്ടില്‍ ഒന്നര വയസുകാരനെ മര്‍ദ്ദിച്ച കേസില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. അര്‍ത്തുങ്കലില്‍ നിന്നാണ് അമ്മ ദീപയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പോലീസ് പിടികൂടിയത്.

author-image
Web Desk
New Update
ആലപ്പുഴയില്‍ ഒന്നര വയസുകാരനെ മര്‍ദ്ദിച്ച കേസ്; അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴ: കുത്തിയതോട്ടില്‍ ഒന്നര വയസുകാരനെ മര്‍ദ്ദിച്ച കേസില്‍ അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍. അര്‍ത്തുങ്കലില്‍ നിന്നാണ് അമ്മ ദീപയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പോലീസ് പിടികൂടിയത്.

കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോയിരുന്നു. അര്‍ത്തുങ്കല്‍ പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് അര്‍ത്തുങ്കല്‍ പൊലീസ് പ്രതികളെ പിടികൂടിയത്. പിന്നീട് കുത്തിയതോട് പോലീസിന് പ്രതികളെ കൈമാറി. തുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി.

അപകടകരമായ രീതിയില്‍ ആയുധം ഉപയോഗിച്ച് ഉപദ്രവിക്കല്‍, ഗുരുതരമായി പരിക്കേല്‍പ്പിക്കല്‍ എന്നീ വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് ആക്ടിലേതുള്‍പ്പെടെ ജാമ്യമില്ലാ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.

അടുപ്പത്തിലായിരുന്ന പ്രതികള്‍ കുഞ്ഞിനെ ഒഴിവാക്കാനാണ് നിരന്തരം ഉപദ്രവിച്ചതെന്ന് പോലീസ് പറഞ്ഞു.
പിന്നീട് കുഞ്ഞിനെ അച്ഛന്റെ വീട്ടിലാക്കുകയായിരുന്നു. കൈ ചലിപ്പിക്കാന്‍ കഴിയാത്ത അവസ്ഥയിലാണ് കുഞ്ഞിനെ വീട്ടിലെത്തിച്ചത്.

പരിശോധനയില്‍ ഇടത് കൈയുടെ അസ്ഥി പൊട്ടിയതായും ശരീരത്തില്‍ ചൂരല്‍ കൊണ്ട് അടിച്ചതിന്റെ പാടുകളും കണ്ടെത്തി. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്.

 

 

kerala police kerala alappuzha police