മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് അറസ്റ്റിലായത്.

author-image
Greeshma Rakesh
New Update
മർദനമേറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് മരിച്ച സംഭവം; രണ്ടു പേർ കസ്റ്റഡിയിൽ

കൊല്ലം: പ്രാദേശിക സിപിഐഎം നേതാവും പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സലിം മണ്ണേൽ മരിച്ച സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. തേവലക്കര സ്വദേശി മുഹമ്മദ് ഷാ, കോയിവിള സ്വദേശി യൂസുഫ് എന്നിവരാണ് അറസ്റ്റിലായത്.

കേസിൽ കണ്ടാലറിയാവുന്ന 15 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.വിവാഹ മധ്യസ്ഥ ചർച്ചയ്ക്കിടെയാണ് കൈയ്യാങ്കളിയുണ്ടായത്. ഇതിനിടയിലാണ് തൊടിയൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സലീം മണ്ണേൽ കൊല്ലപ്പെട്ടത്. യുവതിയുടെ ബന്ധുക്കളാണ് നിലവിൽ കസ്റ്റഡിയിലുള്ളത്.

മഹൽ സെക്രട്ടറി ഷെമീറിനും മർദ്ദനമേറ്റെന്നാണ് എഫ് ഐ ആർ. ഇത് തടയുന്നതിനിടെ സലീമിനെ അസഭ്യം പറഞ്ഞ് നെഞ്ചിൽ ഇടിച്ചുവെന്നും ബൈക്കിൽ പോകാൻ ശ്രമിക്കുന്നതിനിടെ ചവിട്ടി വീഴ്ത്തിയെന്നും എഫ്ഐആറിൽ പറയുന്നു.

കൊല്ലം പാലോലിക്കുളങ്ങര ജമാഅത്ത് ഓഫീസിൽ വൈകിട്ട് നാലുമണിയോടെ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് കൂടിയായ സലീമിന്റെ സാന്നിധ്യത്തിൽ ചർച്ചകൾ നടന്നത്. ഇതിനിടെ വധുവിന്റെ ബന്ധുക്കൾ ഓഫീസിലേക്ക് എത്തി സലീം മണ്ണേലിനെ മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ സമീപത്തുള്ള ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

kollam Arrest cpim salim mannel death case